Advertisment

ബോവിക്കാനത്തെ തണൽ മരങ്ങൾ ഇരുമ്പ് കമ്പി അടിച്ചു കൊല്ലാൻ ശ്രമം. നടപടി വേണം - പുഞ്ചിരി ക്ലബ്ബ്

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

ബോവിക്കാനം:  ബോവിക്കാനത്തെ 500വർഷം പഴക്കമുള്ള തണൽ മരങ്ങൾ ഇരുമ്പ് പാര കയറ്റിയും , തീയിട്ടും കൊല്ലാൻ ശ്രമിക്കുന്നതായി മുളിയാർ പുഞ്ചിരി ക്ലബ് ആരോപിച്ചു.

Advertisment

ഇരുട്ടിന്റെ മറവിൽ മരംനശിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി എടുക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടു.

publive-image

റോഡ് വികസനത്തി ന്റെ മറവിൽ 15വർഷം മുമ്പ്കോടാലി വെയ്ക്കാൻ അധികൃതർ ശ്രമിച്ചപ്പോൾ ക്ലബ് ഹൈക്കോടതിയിൽ കേസ് നടത്തി സംരക്ഷിച്ച 20 ഓളം വൻ മരങ്ങളെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇതിന് പിന്നിൽ വൻ ഗൂഡാലോചന നടക്കുന്നതായും ആ രോപണം ഉണ്ട്.

ചന്തയിൽ കച്ചവടം നടത്തുന്നവർ മരത്തിൽ ആണി അടിച്ച് പന്തൽ ഒരുക്കന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മരങ്ങളെ കൊല്ലാൻ ശ്രമിക്കുന്നവർക്കെതിരെ പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കും. അപകടം വരുത്തി വയ്ക്കാവുന്ന നിലയിൽ ഉണങ്ങി കിടക്കുന്ന ചില്ലകൾ മുറിച്ചു മാറ്റണമെന്നും ക്ലബ് അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബി.സി. കുമാരൻ അദ്ധ്യക്ഷം വഹിച്ചു. കെ .ബി.മുഹമ്മദ് കുഞ്ഞി, ബി.അഷറഫ്, മസൂദ് ബോവിക്കാനം, അബ്ബാസ മുതലപ്പാറ, ശരിഫ് കൊടവഞ്ചി.ഹസൈൻ നവാസ്, ബി.കെ.ഷാഫി, സിദ്ധീഖ് ബോവിക്കാനം, മൻസൂർ മല്ലത്ത് ബി.കെ .നിസാർ, വി.എം.കൃഷ്ണപ്രസാദ്, വേണു മാസ്റ്റർ, മാധവൻ നമ്പ്യാർ, ആസിഫ് ബാലനടുക്കം, ഹനീഫ ബാലനുടക്കം എന്നിവർ പ്രസംഗിച്ചു.

Advertisment