Advertisment

ശഹീദ് സി എം കൊലപാതകം: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പിഡിപി പദയാത്ര മാർച്ച്‌ 19ന്ന്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ്:  ചെമ്പരിക്ക ഖാസി ഷഹീദ് സി എം അബ്ദുള്ള മൗലവി യുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിഡിപി നടത്തി വരുന്ന നിരന്തര സമരങ്ങളുടെ ഭാഗമായി മാർച്ച്‌ 19ന്ന് പാർട്ടി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പത യാത്ര സംഘടിപ്പിക്കും.

Advertisment

കൊന്നവരെയും കൊല്ലിപ്പിച്ചവരെയും കയ്യാമം വെക്കുക എന്ന മുദ്രാവാക്യം ഉയർത്തി പതയാത്ര ചെർക്കളയിൽ നിന്നും തുടങ്ങി കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

സമാപന പരിപാടിയിൽ 'കർണാടകയിലെ ചിത്ര ദുർഗ വിട്ടാൽ വാഗ്ഗൻ സ്വമീജി' പിഡിപി സംസ്ഥാന നേതാക്കൾ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകർ മാധ്യമ പ്രവർത്തകർ പ്രമുഖ മത പണ്ഡിതന്മാർ സംബന്ധിക്കും എന്ന് പിഡിപി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ഖാസി കേസ് അട്ടി മറി ക്കാൻ ശ്രമിക്കുന്നവരെയും ഷഹീദ് സി എം അബ്ദുള്ള മൗലവിയെ കൊന്നവരെയും കൊല്ലിപ്പിച്ചവരെയും നിയമത്തിന്റെ മുന്നിലെത്തിക്കാനും അർഹമായ ശിക്ഷ ലഭ്യമാകുന്നത് വരെ പോരാടാനും മുഴുവൻ മനുഷ്യ സ്നേഹികളുടെയും പിന്തുണയും പിഡിപി അഭ്യർത്ഥിക്കുന്നു എന്ന് പിഡിപി ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ബദിയഡ്ക പ്രസ്താവനയിൽ അറിയിച്ചു.

Advertisment