എസ് കെ എസ് എസ് എഫ് മുനിയൂർ ശാഖ കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ അനുസ്മരണവും മജ്‌ലിസ് നൂറും സംഘടിപ്പിച്ചു

അബ്ദുള്ള ആളൂര്‍
Friday, January 11, 2019

മുനിയൂർ:  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൂർവ്വസൂരികളായ കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ ആണ്ട് നേർച്ചയും മജ്ലിസുന്നൂർ രണ്ടാം വാർഷികവും വളരെ വിപുലമായി മുനിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.

സ്വാഗതസംഘം ചെയർമാൻ ഹനീഫ് എം പതാക ഉയർത്തി തുടക്കം കുറിച്ച പരിപാടി കണ്ണിയത്ത് അക്കാദമി സെക്രട്ടറി ഫള് ലു റഹ്മാൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. ബോവിക്കാനം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ അധ്യക്ഷതവഹിച്ചു.

കരീം ഫൈസി കുൻതൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് എൻ പി.എം ഫസൽ ഹാമിദ് പൂക്കോയ തങ്ങൾ കുന്നുംകൈ കൂട്ടു പ്രാർഥനയ്ക്ക് നേത്രത്വം നൽകി. ആദം ദാരിമി നാരമ്പാടി റഷീദ് ബെളിഞ്ചം ഉമർ മൗലവി ആശംസ പ്രസംഗം നടത്തി.

ഖലീൽ ദാരിമി ബഷിർ മൗലവി കുമ്പടാജെ സുഹൈൽ റഹ്മാനി അഷറഫ് ദാരിമി റസാഖ് അർശദി ജുനൈദ് റഹ്മാനി മൂസ മൗലവി ഉ ബ്ര ങ്കള മൊയ്തീൻകുഞ്ഞി യുഎം അബ്ദുല്ലക്കുഞ്ഞി എം ഇ അബ്ദുറഹിമാൻ എപി കാദർ കെ പി ഇബ്രാഹിം വിഎം ഫാറൂഖ് യുഎം മൊയ്തീൻകുഞ്ഞി എം ഇ കാദർ കെ എസ് ഇ ബി ശരീഫ് പാലക്കാർ കാദർ ഹാജി വി എം അബ്ദുറഹിമാൻ വി ലത്തീഫ് കെ മുഹമ്മദ് എം ഇ മുഹമ്മദ് എം ഇ കാദർ കെ സിദ്ധീഖ് എം കാദർ ഹാജി കെ എം ഇബ്രാഹിം ബര കാദർ കണ്ടുകണ്ടം തുടങ്ങിയവർ സംബന്ധിച്ചു. ജബ്ബാർ മുസ്ലിയാർ സ്വാഗതവും സിദ്ധീഖ് എം നന്ദിയും പറഞ്ഞു.

×