Advertisment

എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ പ്രതിനിധി സമ്മേളനവും വിദ്യാർത്ഥി റാലിയും ഇന്ന് മുള്ളേരിയയില്‍

author-image
admin
Updated On
New Update

- ഇസ്മായില്‍

Advertisment

മുള്ളേരിയ:  എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുള്ളേരിയ അഹ്ദലിയ്യ സെന്ററിൽ വെച്ച് നടക്കും.

publive-image

വിവിധ യൂണിറ്റുകളിൽനിന്ന് തിരെഞ്ഞടക്കപ്പെട്ട പ്രതിനിധികളാണ് സംഗമത്തിൽ സംബന്ധിക്കുക. എസ് വൈ എസ് മുള്ളേരിയ സോൺ പ്രസിഡന്റ് സയ്യദ് സൈനുൽ അബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം യോഗം ഉൽഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി കെ എം കളത്തൂർ ക്ലാസിന് നേതൃത്വം വഹിക്കും.

ഡിവിഷൻ പ്രസിഡന്റ്‌ റഹീം സഅദി പരപ്പ അദ്യക്ഷത വഹിക്കും.അബ്ദുൽ റഹ്മാൻ സഖഫി പൂത്തപ്പലം, സിദ്ദീഖ് പൂത്തപ്പലം, കരീം ജൗഹരി, അഷ്‌റഫ്‌ സഖാഫി, നൗഷാദ് ഹിമമി, ഹുസൈൻ കൊമ്പോട്, സഫ്വാൻ ഹിമമി, ജുനൈദ് ഹിമമി, ഇർഷാദ് മയ്യള, ജാഫർ സഖാഫി, ഇസ്മായിൽ ആലൂർ തുടങ്ങിയവര്‍ സംബന്ധിക്കും.

തുടർന്ന് വൈകുന്നേരം 4 മണിക്ക് മുള്ളേരിയ ടൗണിൽ വെച്ച് വിദ്യാർഥി റാലിയോടെ സംഗമം സമാപിക്കും. അസ് ലം അഡൂർ സ്വാഗതവും ഉമൈർ ഹിമമി സഖാഫി നന്ദിയും പറയും.

Advertisment