Advertisment

മുഹിമ്മാത്ത് മീലാദ് വിളംബര റാലി നാളെ കാസര്‍കോട്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

പുത്തിഗെ:  പുത്തിഗെ കട്ടത്തടുക്കയില്‍ സ്ഥിതിചെയ്യുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസ ആത്മീയകേന്ദ്രമായ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന റബീഹ് വിളംബര റാലി ഒക്ടോബര്‍ 29 ചൊവ്വാഴ്ച വൈകുന്നേരം 3 മണിമുതല്‍ കാസര്‍കോട്ട് നടക്കും.

Advertisment

പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കുന്ന റാലിയില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൗട്ടും ദഫ് പരിപാടികളും റാലിയെ ആകര്‍ഷണീയമാക്കും.

സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഇബ്‌റാഹിം ഹാദി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നടക്കുന്ന പ്രകീര്‍ത്തന സദസ്സിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും.

Advertisment