Advertisment

പ്രവാസികളുടെ തിരിച്ച് വരവിൽ ഹോം ഐസൊലേഷൻ തീരുമാനം പുന:പരിശോധിക്കണം - എച്ച്. ആർ. പി. എം.

New Update

കാസർകോട്:  പ്രവാസികളുടെ തിരിച്ച് വരവിൽ ഹോം ഐസൊലേഷൻ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച് ആർ പി എം) കാസർകോട് ജില്ലാ പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ എന്നിവർക്ക് മെയിൽ സന്ദേശമയച്ചു.

Advertisment

publive-image

പൂർണ്ണരൂപം:

മലയാളികളായ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് ആവശ്യമുള്ള കെയർ വിപുലമാക്കുന്നതിൽ സർക്കാർ എടുത്ത നിലപാടിനെ അഭിനന്ദിക്കുന്നു.

എയർപ്പോർട്ടിൽ നിന്നും പുറത്തിറങ്ങിയയുടനെ പരിശോധന നടത്തി രോഗലക്ഷണങ്ങൾ പ്രകടമാവുന്നില്ലെങ്കിൽ അവരെ വീടുകളിലേക്ക് കൊണ്ട് വിടുമെന്നും ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ ഹോം കോറന്റെയിൻ ചെയ്യണമെന്നുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1. വീട്ടിൽ എത്തുന്നതോടെ ടെസ്റ്റ് പൊസറ്റീവ് ആവുന്ന സന്ദർഭത്തിൽ സമ്പർക്ക പട്ടികയുണ്ടാവുന്നു.

2. മുമ്പ് പ്രവാസികളിൽ 38 ദിവസം നിരീക്ഷണത്തിന് ശേഷം പൊസറ്റീവ് ഉണ്ടായത് നമുക്ക് പാഠമാണ്.

3. വീട്ടിൽ എത്തുന്ന പ്രവാസികൾ റൂം ക്വാറന്റയിൻ നിർദ്ദേശം ഏകദേശം 80% പ്രായോഗികമല്ല.

4. വലിയൊരു സംഖ്യ സമ്പർക്ക പട്ടിക വരാൻ ഇടയാവും.

5. എല്ലാവരെയും നിശ്ചിത ദിവസങ്ങൾ സർക്കാർ/ ജില്ലാ,പ്രാദേശിക ഭരണകൂടങ്ങൾ ഒരുക്കുന്ന ഐസൊലേഷൻ സെന്ററുകളിൽ കഴിഞ്ഞാൽ സമ്പർക്ക പട്ടികയുണ്ടാവില്ല. ആകെയുള്ള സമ്പർക്കം ആരോഗ്യ പ്രവർത്തകരാണ്. അവർ കൂടുതൽ കെയർ ആവുന്ന സാഹചര്യം ഒരുക്കണം.

6. വീടുകളിൽ വിട്ടാൽ പ്രവാസികളുടെ പൊസറ്റീവുകളിൽ വരുന്ന ആകെ എണ്ണത്തിന്റെ മൂന്ന് മടങ്ങ് സമ്പർക്കത്തിലൂടെ വന്നേക്കാം.

തൽഫലം: പ്രവാസികളിൽ വരുന്ന പൊസറ്റീവ് മാത്രം. സമ്പർക്കമോ വ്യാപനമോ ഇല്ല.

നിർദ്ദേശങ്ങൾ:

ഐസൊലേഷൻ സെന്ററുകളിൽ ടി വി, നെറ്റ് സംവിധാനങ്ങൾ, വായനക്കുള്ള പുസ്തകങ്ങൾ, പത്രം എന്നിവ ഒരുക്കുന്നത് ഗുണകരമാവും. അതോടൊപ്പം അവരുടെ ലെഗേജുകളും യാത്രാ ഡോക്കുമെൻസ് സൂക്ഷിക്കുവാനുള്ള സൗകര്യവും വേണം.

മേൽ അഭിപ്രായങ്ങൾ ശരിയാണെന്ന് തോന്നുന്ന പക്ഷം പരിഗണിക്കണം - കെ. ബി. അഭ്യർത്ഥിച്ചു.

Advertisment