Advertisment

ബാബരി വിധി: പി.ഡി.പി ബാഡ്ജ് ഫ്രൈഡേ ആചരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്:  വസ്തുതകള്‍ പരിഗണിക്കാതെ പുറപ്പെടുവിച്ച ബാബരി വിധിയില്‍ ജനാധിപത്യ അവകാശമായ വിയോജിപ്പ് രേഖപ്പെടുത്തി, ഭരണഘടനയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് നവംബര്‍ 15ന് ബാബരി വിധിക്ക് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി ബാഡ്ജ് ഫ്രൈഡേ ആചരിക്കാന്‍ പി.ഡി.പി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

ഇതിന്‍റെ ഭാഗമായി നാളെ നവംബര്‍ 15ന് കാസര്‍കോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുകയാണ്. മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും ഇതിന്‍റെ ഭാഗമാകണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment