Advertisment

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഭീകരതയുടെ പ്രതീകമാണ് സഞ്ജീവ് ഭട്ട്: സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സദസ്സ്

New Update

കൊല്ലം:  രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെയും ജനാധിപത്യ ശബ്ദങ്ങളെയും ഇല്ലാതാക്കി തങ്ങളുടെ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള കള്ളക്കേസും അറസ്റ്റും ജയില്‍ ശിക്ഷയുമെന്നും ഇന്ത്യയിലെ മുഴുവന്‍ ജനാപത്യ മതേതര വിശ്വാസികളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി ഇതിനെതിരെയുള്ള മുന്നേറ്റം ശക്തിപ്പെടുത്തണമെന്നും സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സദസ്സ് പ്രസ്താവിച്ചു.

Advertisment

publive-image

കോടതി അടക്കമുള്ള ഇന്ത്യയുടെ ഭരണഘടന സ്ഥാപനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയെന്നതാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനരീതി. ജസ്റ്റിസ് ലോയയുടെ കൊലപാതകം അത്തരത്തില്‍ നിയമസംവിധാനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്.

വിസമ്മതങ്ങള്‍ക്ക് ജയിലറ വിധിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിനൊ്പ്പം നില്‍ക്കുക എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാനത്താകമാനം സംഘടിപ്പിച്ചു വരുന്ന ഐക്യദാര്‍ഢ്യ സദസ്സുകളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ചിന്നക്കടയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ലെഫ്റ്റ് ക്ലിക്ക് ന്യൂസ് ചീഫ് എഡിറ്റര്‍ ടി.കെ.വിനോദന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.സജീദ്, യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍രാജ്, ആര്‍.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എസ്.ലാലു, കൈരളി നെറ്റ് മാഗസിന്‍ എഡിറ്റര്‍ സുനില്‍ഷാ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി അഫ്‌സല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് തന്‍സീര്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി തന്‍വീര്‍.ടി സ്വാഗതവും സോളിഡാരിറ്റി കൊല്ലം ഏരിയാ പ്രസിഡന്റ് അഹമ്മദ് യാസിര്‍ നന്ദിയും പറഞ്ഞു.

Advertisment