Advertisment

മാത്തച്ചന്‍ എം. കുരുവിനാക്കുന്നേല്‍ അനുസ്‌മരണ സമ്മേളനം ഡിസംബര്‍ 9 ന്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ:  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ്‌ സ്ഥാപക നേതാവ്‌ മാത്തച്ചന്‍ എം. കുരുവിനാക്കുന്നേല്‍ അനുസ്‌മരണ സമ്മേളനം ഡിസംബര്‍ 9 ന്‌ വൈകിട്ട്‌ 5 മണിക്ക്‌ ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ പൈക ഇംപാക്‌ട്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌ എക്‌സ്‌. എം.പി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന - ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

Advertisment