ജില്ലയില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ മറവില്‍ വ്യാപക പണപിരിവ്

ബെയ് ലോണ്‍ എബ്രഹാം
Friday, January 12, 2018

കോട്ടയം:  ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയുടെ മറവില്‍ സ്ഥാപന ഉടമകളെ ഭീഷണിപെടുത്തി പണം മേടിക്കുവാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ തിവ്രശ്രമം.

തദ്ദേശ- സ്വയംഭരണവകുപ്പിന്റെയും തൊഴീല്‍ വകുപ്പിന്റെയും നിയമങ്ങള്‍ അനുസരിച്ച്പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ആണ് ജില്ലയിലെ തൊഴില്‍ വകുപ്പിന്റെ ചുമതലയുള്ള ഉഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നിസാരകാര്യങ്ങള്‍ ആരോപിച്ച് ഭീഷണിപെടുത്തി പണം തട്ടുവാന്‍ ശ്രമിക്കുന്നത്.

ഈ ഉദ്യോഗസ്ഥനയെതീരെ നിരവധി സമാനമായ പരാതികള്‍ സര്‍ക്കാര്‍തലത്തില്‍ നിലവില്‍ ഉണ്ടെന്നാണ് രഹസ്യന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വനീതകള്‍ ഉടമകളായ സ്ഥാപനങ്ങളെയാണ് ഈ തൊഴീല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നത്‌യെന്ന് വ്യാപകപരാതിയുണ്ട്.

ഇദ്ദേഹത്തീന്റെ ഔദ്യോഗിക-സ്വകാര്യ ഫോണീല്‍ നിന്ന് നീരന്തരമായി വിളീച്ച് പണം ആവശ്യപെട്ട് ഭീഷണിപെടുത്തുന്നതായി ജീല്ലയീലെ വ്യാപാരികള്‍ ആരോപിച്ചു.

×