മേലുകാവ്: സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നു രാവിലെയാണ് ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല വടക്കുംഭാഗത്തുവച്ചാണ് അപകടം.
ഈരാറ്റുപേട്ടയില്‍ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തൊടുപുഴയില്‍നിന്ന് ഈരാറ്റുപേട്ടയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിന് വീതികുറവായ ഇവിടെ നേരത്തെ മിക്‌സിംഗ് മെഷീന്‍ മറിഞ്ഞ് ലോറി ജീവനക്കാരന്‍ മരിച്ചിരുന്നു. റോഡിന്റെ വിതിക്കുറവും അമിതവേഗവുമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.