Advertisment

നോട്ടു നിരോധനം: കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കി - ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ: നോട്ടു നിരോധനം രാജ്യത്തെ കോടിക്കണക്കിന്‌ കര്‍ഷകരെ നിത്യദുരിതത്തിലാക്കിയെന്ന്‌ കേന്ദ്ര കൃഷി മന്ത്രാലയം റിപ്പോര്‍ട്ട്‌ നല്‌കിയ സാഹചര്യം വളരെ ഗൗരവതരമായി കണക്കിലെടുത്ത്‌ കാര്‍ഷികമേഖലയെ രക്ഷക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി ജോസ്‌ പാറേക്കാട്ട്‌ ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ മീനച്ചില്‍ മണ്ഡലം നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിത്തും വളവും വാങ്ങാന്‍ പോലും കഴിയാതെ നോട്ടു നിരോധനം മൂലം കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിന്നും പിന്‍വാങ്ങുവാന്‍ നിര്‍ബന്ധിതരായി മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുവാനും പരിഹാരം കാണുവാനും സര്‍വ്വ കക്ഷിയോഗം വിളിച്ചു കൂട്ടുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡന്റ്‌ ചാക്കോച്ചന്‍ കളപ്പുരയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നിയോജകമണ്‌ദലം പ്രസിഡന്റ്‌ ബാബു മുകാല, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, മജ്ഞു ഫിലിപ്പ്‌ ജോഷി, സാബു പൂവത്താനി, കിഷോര്‍ പാഴൂക്കുന്നേല്‍, മാത്യു പുല്ലാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment