Advertisment

പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമ പെന്‍ഷന്‍ ചുരുങ്ങിയത് അയ്യായിരം രൂപയായി ഉയര്‍ത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസനുല്‍ ബന്ന മുതുവല്ലൂര്‍ ആവശ്യപ്പെട്ടു. മുക്കത്ത് സംഘടിപ്പിച്ച പ്രവാസി വെല്‍ഫെയര്‍ ഫോറം തിരുവമ്പാടി മണ്ഡലം കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി കണ്‍വന്‍ഷന്‍ ഉദ്ഘാടം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂരുട്ടി അധ്യക്ഷത വഹിച്ചു. ഫോറം ജില്ല പ്രസിഡന്റ് യൂസുഫ് മൂഴിക്കല്‍ മണ്ഡലം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുക്കം നഗരസഭ കൗണ്‍സിലര്‍ എ ഗഫൂര്‍ മാസ്റ്റര്‍, മുഹമ്മദ് പുതിയോട്ടില്‍, ലിയാഖത്തലി മുറമ്പാത്തി, ഉബൈദ് കൊടപ്പന എന്നിവര്‍ സംസാരിച്ചു.

Advertisment