Advertisment

ഭൂമിക്ക് തണൽ വിരിക്കുന്നതിന് വിത്ത് അടങ്ങിയ പേപ്പർ പേനയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം. സംസ്ഥാന തല ഉദ്ഘാടനം നിരണത്ത് 24 ന്

New Update

തിരുവല്ല: സ്കൂളുകളിലേക്ക് വിത്ത് അടങ്ങിയ പേപ്പർ പേനയുമായിബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം. വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്തതിന് തൊട്ടു പിന്നാലെയാണ്ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും വിത്ത് അടങ്ങിയ പേനയുമായി രംഗത്തെത്തുന്നത്.

Advertisment

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.

publive-image mde

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ഫലം.കൂടാതെ പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

അഗസ്ത്യ ചീര, തക്കാളി , മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് തൃശൂരിലുള്ള 7 പേർ അടങ്ങിയ സംഘമാണ്.

സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഈ കുട്ടികൾ നിർമ്മിക്കുന്ന പേനകൾ വിതരണം ചെയ്യുന്നതു മൂലം ഇവരുടെ പ്രതീക്ഷകൾക്ക് നിറം നല്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ,ജനറൽ കൺവീനർ അജോയ് കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ വിദ്യാലയമായ കൊമ്പങ്കേരി എം.റ്റി.എൽ.പി സ്കൂളിൽ നിരണം ഇടവകയുടെ സഹകരണത്തോടെ നടത്തുന്ന പ്ലാസ്റ്റിക്ക് നിർമ്മാർജന യജ്ഞത്തിന്റെ ഉദ്ഘാടാം മുൻ മന്ത്രി അഡ്വ.മാത്യം ടി.തോമസ് എം.എൽ.എ ജനുവരി 24 ന് 3 മണിക്ക് നിർവഹിക്കും.

കാട്ടുനിലം സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി വി. ടി. സാമുവേൽ ആമുഖ പ്രഭാഷണം നടത്തും.നിരണം പഞ്ചായത്ത്പ്രസിഡന്റ് ലത പ്രസാദ് അധ്യക്ഷത വഹിക്കും.തുണിസഞ്ചികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കുരുവിള കോശി നിർവഹിക്കും.

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ ഷിജു മാത്യു മുഖ്യ സന്ദേശം നല്കും. വിദ്യാർത്ഥികൾക്കിടയിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന ലഘുലേഖകളുടെ വിതരണോദ്ഘാടനം ഡീക്കൻ ജയിംസ് ജോയി മുളപ്പൻമടം ഹെഡ്മാസ്റ്റർ ജോൺ പി തോമസിന് നല്കി നിർവഹിക്കും.

ഡോ. ജോൺസൺ വി ഇടിക്കുള ( ചെയർമാൻ) ,അജോയ് കെ വർഗ്ഗീസ് (ജനറൽ കൺവീനർ)അനീഷ് ജോൺ (കൺവീനർ) പോൾ വർഗ്ഗീസ് ,ബിജി വർഗ്ഗീസ് (കോർഡിനേറ്റഴ്സ് ) അനിത ചാക്കോ, ദാനിയേൽ തോമസ് (സെക്രട്ടറിമാർ) അക്സ ഷിജു (ജോ. സെക്രട്ടറി) ഷിബു ചെറിയാൻ (ട്രഷറാർ) ആയി ഉള്ള 21 അംഗങ്ങൾ അടങ്ങുന്നതാണ് ഗ്രീൻ ക്ലബ്.

Advertisment