Advertisment

പുതുപ്പാടി കുപ്പായക്കോട് വ്യവസായ സംരഭകയുടെ ആരോപണം അടിസ്ഥാന രഹിതം - സി പി ഐ (എം)

New Update

പുതുപ്പാടി:  കുപ്പായക്കോട് കീച്ചേരി വീട്ടിൽ ജൂലി ടോണിയുടെ വ്യവസായ സംരഭം CPI(M) പ്രവർത്തകരുടെ തടസ്സം മൂലം തുടങ്ങാനാവുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതം. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിന്നാണ് ഇത്തരമൊരു ആരോപണം ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത്.

Advertisment

ഫാക്ടറിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളിലും CPI(M) ഇതുവരെ ഇടപെടുകയോ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കുകയോ ഉണ്ടായിട്ടില്ല.

സർക്കാർ ജീവനക്കാരനായ കീച്ചേരി വീട്ടിൽ ടോണിയുടെ ഭാര്യ ജൂലി, കോഴിക്കോട് കുണ്ടുപറമ്പ്- വള്ളിൽ വീട്ടിൽ ജയപ്രകാശൻ എന്നയാൾ ഈങ്ങാപ്പുഴയിൽ നടത്തിവന്നിരുന്ന 'ഒറീസ്സ റബ്ബേഴ്സ്' എന്ന റബർക്കടയുടെ പാർട്നർമാരായിരുന്നു.

ഇരുവരും ചേർന്ന് റബർ ഫാക്ടറി ആരംഭിക്കുന്നതിനു വേണ്ടി ജയപ്രകാശന്റെ പേരിൽ ടോണി യുടേയും ജയപ്രകാശന്റെയും പേരിലുള്ള 20 സെന്റ് സ്ഥലവും ജൂലിയുടെ പേരിലുള്ള 12.5 സെന്റ് സ്ഥലവും പണയപ്പെടുത്തി HDFC താമരശ്ശേരി ബ്രാഞ്ചിൽ നിന്നും 70 ലക്ഷം രൂപ വായ്പയെടുത്തിരുന്നു (ലോൺ നമ്പർ A/C 809).

എന്നാൽ ജയപ്രകാശന് ഫാക്ടറിയിൽ പാർട്നർഷിപ്പ് നൽകാതിരിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള വായ്പ തിരിച്ചടക്കാതിരിക്കുകയും റബർക്കടയിലെ വരുമാനം ഫാക്ടറിക്ക് വേണ്ടി വകമാറ്റിയതും മൂലം കച്ചവടം പ്രതിസന്ധിയിലായതിനെ തുടർന്നും ജയപ്രകാശൻ ടോണിയാണ് മരണത്തിനുത്തര വാദിയെന്ന് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്.

പ്രേരണാകുറ്റത്തിന്റെ പേരിൽ ചേവായൂർ പോലീസ് ചാർജ്ജ് ചെയ്ത (PSR 236/19) കേസിൽ ജൂലിയും ടോണിയും ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിരിക്കുകയാണ്.ഒരു മാസത്തോളം പ്രവർത്തിച്ചിരുന്ന ഫാക്ടറിയുടെ പ്രവർത്തനം നിലച്ചത് റബർപാൽ നൽകിയ കർഷകർക്ക് പണം നൽകാതിരുന്നതിന്റെയും തൊഴിലാളികൾക്ക് കൂലി കൊടുക്കാതിരുന്നതിന്റെയും ഫലമായിട്ടാണ്.

കൃഷിക്കാർക്കും കച്ചവടക്കാർക്കുമായി പണം കൊടുക്കാനുള്ളക്കിന്റെ നിരവധി പരാതികൾ ഇവരുടെ പേരിൽ വേറെയും നിലവിലുണ്ട്.

അയൽവാസികളും 70 വയസ്സിന് മേൽ പ്രായമുള്ളവരുമായ നെല്ലിക്കുന്നേൽ ചാക്കോ, ഭാര്യ മേരി എന്നിവരുടെ 19.37 സെന്റ് സ്ഥലം കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജൂലിയും ടോമിയും അവരെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇവരുടെ കിണറുൾപ്പടെയുള്ള സ്ഥലം തങ്ങളുടേതാണെന്ന് പറഞ്ഞ് കെട്ടിയടക്കുകയും അതിലുള്ള അയനിപ്ലാവ് ബലമായി മുറിച്ച് കടത്തുകയും ചെയ്തു.ഈ ഘട്ടത്തിലാണ് ചാക്കോ ചേട്ടൻ CPI(M) ന്റെ സഹായം തേടുന്നത്.

ചാക്കോച്ചേട്ടന്റെ പരാതിയെത്തുടർന്ന് താലൂക്ക് സർവ്വയർ രണ്ട് തവണ സ്ഥലം അളക്കുകയും കയ്യേറിയ സ്ഥലം ചാക്കോച്ചേട്ടന്റെതാണെന്ന് സ്ഥിതീകരിച്ചതിന് ശേഷം ടേണി- ജൂലി ദമ്പതികൾക്കെതിരെ കേസെടുക്കുകയുമാണ് ചെയ്തത്.

(കേസ് നമ്പർ 356/18 കൊടുവള്ളി ഗ്രാമകോടതി).ടോണിയിവിടെ താമസമാക്കിയതിലും നാല് വർഷങ്ങൾക്ക് മുമ്പ് ചാക്കോച്ചേട്ടനിവിടെ താമസിച്ച് വരുന്നുണ്ട്.

കൂടത്തിൽ സുമതി എന്ന പട്ടികജാതി സ്ത്രീക്ക് വീട് നിർമ്മിക്കുന്നതിന്നു വേണ്ടി കൊടുവള്ളി ബ്ലോക് പട്ടികജാതി ഓഫീസിൽ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് ടോണിയുടെ സ്ഥലത്തിനോട് ചേർന്ന് വാങ്ങിയ 5 സെന്റ് സ്ഥലം അവരുടെ അറിവോ സമ്മതമോ കൂടാതെ 10 മീറ്ററിൽ അധികം ഉയരത്തിൽ ഫാക്ടറിക്ക് വേണ്ടി മണ്ണിടിച്ച് നിരത്തിയതിന്റെ ഭാഗമായി ആ സ്ഥലത്ത് പ്രവേശിക്കാൻ വഴിയില്ലാതായി.ഇതിന് പകരമായി സ്ഥലം നൽകാമെന്ന് പുരോഹിതരോടുൾപ്പടെ പലരോടും ടോണി സമ്മതിച്ചിരുന്നങ്കിലും പിന്നീട് വാക്ക് മാറി. അതും തർക്ക വിഷയമായി നിലനിൽക്കുകയാണ്.

വാളിപ്ലാക്കൽ ജോർജ്ജ് എന്നയാൾ അയാൾക്ക് കൂടി അവകാശപ്പെട്ട റോഡിലൂടെ സ്വന്തം സ്ഥലത്തേക്ക് വാഹനം കൊണ്ടുപോയത് തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നവും നിലവിലുണ്ട്. അന്ന് എല്ലാവരേയും പോലെ സ്ഥലം സന്ദർശിച്ചിട്ടുള്ള CPI(M) പ്രവർത്തകരുടെ പേരിൽ മാത്രം കള്ളക്കേസ് നൽകിയിരിക്കുകയാണ്.

ഇത്തരം നിലപാട് കളുടെ ഭാഗമായി പരിസരവാസികളിൽ നിന്നും ഒറ്റപ്പെട്ടതിന്റെയും സാമ്പത്തിക പ്രതിസന്ധി മൂലം വ്യവസായം കൃത്യമായി നടത്താൻ സാധിക്കാതെ വന്നതിന്റെയും വായ്പ തിരിച്ചടിക്കാൻ കഴിയാത്തതിന്റെയും പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ CPI(M) ഫാക്ടറിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്ന പേരിൽ പോലീസിന് ഇത് വരേയും ഒരു പരാതിയും നൽകിയിട്ടില്ല.

ടോണി- ജൂലി ദമ്പതികളുടെ ആവശ്യത്തെത്തുടർന്ന് 2019 ഡിസംബർ 8-ാം തിയ്യതി വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ സ്ഥലം അളപ്പിച്ച് തീർപ്പാക്കുന്നതിന്നും സുമതിയുടെ 5 സെൻറിനു പകരം വേറെ സ്ഥലം നൽകാമെന്നും തീരുമാനമായതാണ്.

ജൂലിയുടെ ബിസിനസ്സ് പാർട്നറായ ജയപ്രകാശനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ചും പാർട്ടി നേതാക്കൾ പണം ആവശ്യപ്പെട്ടതായ ആരോപണത്തേക്കുറിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് CPI(M)ന്നെതിരെ നിരന്തരം നടത്തുന നുണപ്രചരണങ്ങളെക്കുറിച്ചും ഇവരുടെ സാമ്പത്തിക തട്ടിപ്പുകളിലും നിരപരാധികളെ ദ്രോഹിക്കുന്ന നടപടികളിലും പ്രദേശത്തെ ജനപ്രതിനിധികളായ UDF നേതാക്കളുടെ പങ്കിനെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് CPI(M) ആവശ്യപ്പെടുന്നു.

Advertisment