Advertisment

കോഴിക്കോട് കിർത്താഡ്സിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ബഹുജന മാർച്ച്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി ചേവായൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കിര്‍താഡ്‌സിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഫണ്ട് ദുർവിനിയോഗം, അനധികൃത നിയമനം, കെടുകാര്യസ്ഥത തുടങ്ങിയവയിലൂടെ മറ്റൊരു വെള്ളാനയായി കിര്‍താഡ്‌സ് മാറിയിരിക്കുന്നു.

കിർതാഡ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഫണ്ട് വിനിയോഗങ്ങളെ കുറിച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തുക, കൃത്യവിലോപം കാണിച്ച കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഒക്ടോബർ 29 (ഇന്ന്) ചൊവ്വാഴ്ച ഫ്രറ്റേണിറ്റി മൂവ്മെന്റ്, കോഴിക്കോട് കിർതാഡ്സ് ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് നടത്തുന്നു.

പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ എന്നിവർ സംസാരിക്കും. രാവിലെ 10.30 ന് ചേവായൂർ ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.

Advertisment