Advertisment

പേരാമ്പ്ര ദാറുന്നുജൂം കോളേജിൽ ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എം.എസ്.എഫ് കയ്യേറ്റം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

പേരാമ്പ്ര:  ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ സ്വീകരണ സമ്മേളനം ദാറുന്നുജൂം കാമ്പസിന് മുന്നിൽ നടന്ന്കൊണ്ടിരിക്കെ എം.എസ്.എഫ് പ്രവർത്തകർ പരിപാടി കയ്യേറിയത് സംഘർഷത്തിനടയാക്കി.

Advertisment

സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പ്രസംഗിച്ചുകൊണ്ടിരിക്കെ പരിപാടിയിലേക്ക് ഇരുചക്ര വാഹനം ഇരച്ചുകയറ്റിയപ്പോൾ ഫ്രറ്റേണിറ്റി മണ്ഡലം അസി.കൺവീനർ ഫിദ പരിക്കേറ്റ് വീണത് സംഘർഷം സൃഷ്ടിച്ചു. ഇതിനെ ചോദ്യം ചെയ്തതോടെ കൂടുതൽ എം.എസ്.എഫ് പ്രവർത്തകർ പരിപാടിയിലേക്ക് ഇരച്ചുകയറി പ്രവർത്തകരെ മർദ്ദിച്ചു.

publive-image

അതിനിടെ കാമ്പസിൽ നിന്ന് എം.എസ്.എഫ് പ്രവർത്തകർ കല്ലേറ് ആരംഭിച്ചു. കല്ലേറിൽ ഫ്രറ്റേണിറ്റി ജില്ല ജന.സെക്രട്ടറി ലബീബ് കായക്കൊടിക്ക് പരിക്കേറ്റു. നേതാക്കൾ ഇടപെട്ടു പരിപാടി കഴിഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ പിരിഞ്ഞ് പോകുന്നതിനിടെ ഫ്രറ്റേണിറ്റി കൊടിമരം എം.എസ്.എഫ് പ്രവർത്തകർ നശിപ്പിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി.

അതിനിടെ സംഭവ സ്ഥലതെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ഫ്രറ്റേണിറ്റി നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വടികളും കമ്പിയുമായി എം.എസ്.എഫ് പ്രവർത്തകർ ഫ്രറ്റേണിറ്റിക്കാരെ മർദ്ദിച്ചു. മർദനത്തിൽ എട്ട് ഫ്രറ്റേണി പ്രവർത്തകർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും നിഷ്ക്രിയമായി നിൽക്കുകയായിരുന്നു. നേതാക്കൾ ഇടപെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകരെ തിരിച്ചയച്ചതോടെ സ്ഥിതി ശാന്തമാവുകയായിരുന്നു.

സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം , സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ എന്നിവർ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി ലബീബ് കായക്കൊടി അദ്ധ്യക്ഷനായിരുന്നു.

publive-image

ജാഥയുടെ ജില്ലയിലെ രണ്ടാം ദിനമായ ഇന്നലെ (ചൊവ്വ) മണാശേരി എം.എ.എം.ഒ കോളേജ് , പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജ് , പേരാമ്പ്ര ദാറുന്നുജൂം കോളേജ് , കുറ്റ്യാടി ഐഡിയൽ കോളേജ് എന്നിവടങ്ങളിൽ പര്യടനം നടത്തിയ ശേഷം കുറ്റ്യാടി ടൗണിലെ പൊതു സമ്മേളനത്തോടെ സമാപിച്ചു. കുറ്റ്യാടി ടൗണിൽ നടന്ന വിദ്യാർഥി റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പേരാമ്പ്ര വെൽഫെയർ എൽ.പി. സ്ക്കൂൾ ജാഥാ അംഗങ്ങൾ സന്ദർശിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കളായ ഷംസീർ ഇബ്രാഹിം , മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ , കെ.എം ശഫ്രിൻ , അനീഷ് പാറമ്പുഴ എസ്.മുജീബുറഹ്മാൻ , നജ്ദ റൈഹാൻ , എം.ജെ സാന്ദ്ര , ജില്ലാ ഭാരവാഹികളായ റഹീം ചേന്ദമംഗലൂർ, സുഫാന ഇസ്ഹാഖ് , ലബീബ് കായക്കൊടി തുടങ്ങിയവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന മഷി പുരളാത്ത കടലാസുകൾ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും , കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി

ഇന്ന് (ബുധൻ) വയനാട് ജില്ലയിലെ വിവിധ കാമ്പസുകളിൽ പര്യടനം നടത്തിയ ശേഷം നാളെ (വ്യാഴം) രാവിലെ മടപ്പള്ളി ഗവ.കോളേജിൽ പര്യടനം നടത്തിയ ശേഷം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.

Advertisment