Advertisment

ഹരിത കേരളത്തിന് ഖത്തറിന്റെ ഉപഹാരം: ജനറേഷന്‍ അമേസിംഗ് ഇക്കോബാഗുകള്‍ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  2022 ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി ഗോതമ്പറോഡില്‍ നടക്കുന്ന ജനറേഷന്‍ അമേസിംഗ് ഫുട്‌ബോള്‍ കോച്ചിംഗില്‍ പങ്കെടുത്തവര്‍ക്ക് ഖത്തറിന്റെ സ്‌നേഹോപഹാരമായ പരിസ്ഥിതി സൗഹൃദ ഇക്കോ ബാഗുകള്‍ സമ്മാനിച്ചു.

Advertisment

publive-image

ഗോതമ്പറോഡ് തണല്‍-ജി.എ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍വാലിയില്‍ നടന്ന പരിപാടി ചാലില്‍ അബ്ദുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജി.എ കോച്ചുമാര്‍ക്കുള്ള ജഴ്‌സികളുടെ വിതരണം സാലിം ജീറോഡ് നിര്‍വഹിച്ചു.

publive-image

ചീഫ് കോച്ച് ശബീര്‍ വിളക്കോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അശ്മില്‍ കൂടത്തില്‍ സ്വാഗതവും ഷമീര്‍ മണ്ണില്‍ നന്ദിയും പറഞ്ഞു. കോച്ചുമാരായ അന്‍സില്‍റഹ്മാന്‍, അഫി, അഫ്‌ലഹ് എന്നിവര്‍ നേതൃത്വം നല്‍കി. കോച്ചിംഗിന്റെ ആദ്യ സീസണ്‍ സമാപനവും ഫൈനല്‍ റൗണ്ട് മത്സരങ്ങളും ഡിസംബര്‍ 9 ന് നടക്കും.

publive-image

Advertisment