Advertisment

ലൈല ചികിത്സാ സഹായ ഫണ്ടിലേക്ക് ഗോതമ്പറോഡിന്റെ സഹായധനം കൈമാറി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

ജീറോഡ്:  കാന്‍സര്‍ ബാധിതയായ കൊടിയത്തൂര്‍ ചാത്തപ്പറമ്പില്‍ ലൈല ഷമീറിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഗോതമ്പറോഡിൽ നിന്നും സമാഹാരിച്ച തുക കുടുംബത്തിന് കൈമാറി. എന്റെ ഗോതമ്പറോഡ്, ജീറോഡ് കൂട്ടായ്മ എന്നീ വാട്‌സാപ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക സത്താർ എം.ടി, സാലിം ജീറോഡ് എന്നിവർ ചേർന്ന് കുടുംബത്തെ ഏൽപ്പിച്ചു.

publive-image

ലൈലാ ഷമീർ ചികിത്സാ സഹായ നിധി ചെർമാനും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി.ടി.സി അബ്ദുല്ല, കൺവീനർ യഅ്കൂബ് ഫൈസി, ട്രഷറർ പി.പി നജ്മുദ്ദീൻ, മുജീബ് എൻ എന്നിവരും സന്നിഹിതരായി.

Advertisment