Advertisment

ഫാഷിസത്തെ തോല്‍പിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് മതേതരകക്ഷികള്‍ ഐക്യപ്പെടണം-ഹമീദ് വാണിയമ്പലം

author-image
സാലിം ജീറോഡ്
Updated On
New Update

മുക്കം:  ഫാഷിസത്തെ തോല്‍പിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് മതേതരകക്ഷികള്‍ ഐക്യപ്പെടണമെന്ന് വെല്‍ഫെയര്‍ ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. അതിന് പാരമ്പര്യ പാര്‍ട്ടികള്‍ തയ്യാറാവുമോ എന്ന് അദ്ദേഹം ചോദിച്ചു.

Advertisment

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചേന്ദമംഗലൂര്‍- കണക്കുപറമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കിയ മെഗാ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

2015ലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന കണക്കുപറമ്പ് കുടിവെള്ള പദ്ധതി 30 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നടപ്പാക്കിയത്.

ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍, ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവര്‍ക്കൊപ്പം ഉദാരമതികളും കൈകോര്‍ത്തപ്പോള്‍ പ്രദേശത്തെ 68 കുടുംബങ്ങള്‍ക്കും 1600ല്‍ പരം സ്‌കൂള്‍ വിദ്യാത്ഥികള്‍ക്കും സുലഭമായി കുടിവെള്ളം ലഭ്യമാകുന്ന മെഗാ പദ്ധതി കേവലം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചിരിച്ചത്.

publive-image

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.പി.അനില്‍കുമാര്‍ ആമുഖ ഭാഷണം നടത്തി.

publive-image

മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദമോയിന്‍കുട്ടി, കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, ഗഫൂര്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്റ് എ.പി.വേലായുധന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പന, കുടിവെള്ള പദ്ധതി പരിപാലന കമ്മറ്റി കണ്‍വീനര്‍ പി.പി.ബാബുരാജ്, കെ.പി.ശേഖരന്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ സാലിഹ് കൊടപ്പന സ്വാഗതവും മേക്കൂത്ത് അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Advertisment