Advertisment

പൗരത്വ നിയമത്തിനെതിരെ: മുക്കത്ത് ഹിന്ദുധര്‍മ്മ സംരക്ഷകരുടെ ഉപവാസസമരത്തില്‍ പ്രതിഷേധമിരമ്പി

New Update

മുക്കം:  ഭാരതീയ ബഹുസ്വരത കാത്ത് സൂക്ഷിക്കാനും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുക്കം ഹിന്ദുധര്‍മ്മ സംരക്ഷണ സമിതി മുക്കം സംസ്ഥാന പാതയോരത്ത് സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ ശക്തമായ പ്രതിഷേധമിരമ്പി.

Advertisment

തിങ്കളാഴച്ച രാവിലൈ 10 മണിയോടെ മുക്കം പോസ്റ്റാഫിസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടെയാണ് ഉപവാസ സമര പന്തലിലേക്ക് നീങ്ങിയത്. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു.

publive-image

മുസ്ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ അകറ്റി സംരക്ഷണ കവചം തീര്‍ക്കാന്‍ ബഹുഭൂരിപക്ഷ സമുഹത്തിന്റെ ഉത്തരവാദിത്വവമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഒരു പൗരനും പ്രശ്‌നമുണ്ടാവില്ല. മുസ്ലിംകള്‍ പേടിക്കണ്ട, അമിത്ഷ പറയുന്നത് നിയമം നടപ്പിലാക്കാനുള്ളള തന്ത്രങ്ങളാണ്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലുo, ഗുജറാത്ത്, മുസഫര്‍നഗര്‍ കലാപങ്ങളിലുമൊക്കയുള്ള നിലപാടില്‍ മുസ്ലിംങ്ങള്‍ പേടിക്കണ്ട എന്ന കാര്യത്തിന്റെറ പൊരുള്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിലവിലുള്ള പൗരന്മാര്‍ക്ക് പ്രശ്‌നമില്ലെന്നു വരുന്നവര്‍ക്കാണ് പറയുന്നതിലുടെയും മതം മാനദണ്ഡമാക്കിയുള്ള പൗരത്വം നല്‍കാനുള്ള നീക്കമാണ് സ്വാമികള്‍ ചൂണ്ടിക്കാട്ടി. നാളെ എന്താണ് സംഭവിക്കുന്ന കാര്യത്തിലാണ് പ്രശ്‌നം ജ്വലിച്ച് നില്‍ക്കുന്നത്.

രണ്ടാമതായി പൗരത്വ പട്ടികയും രാജ്യം മുഴുവനും നടപ്പാക്കാാനുള്ള ശ്രമമാണ്. ഇക്കാരണത്താല്‍ അമിത് ഷായുടെ അനുകൂല തഹസില്‍ദാര്‍മാര്‍പോലും നടപ്പാക്കാന്‍ സര്‍ക്കുലര്‍ മുഖേന ഒത്താശ ചെയ്യുന്നതാായി ആരോപിച്ചു.

പക്ഷെ, മുഖ്യമന്ത്രി നടപ്പിലാക്കില്ലെന്നുള്ള വാക്കാണ് ജനം വിശ്വാസമര്‍പ്പിക്കുന്നത്. മതനിരപേക്ഷതക്ക് കടകവിരുദ്ധധമായ നിയമാണ് പൗരത്വ ഭേദഗതിയിലൂടെ സര്‍ക്കാര്‍ കൊണ്ട് വന്നത്.

publive-image

ഭരണഘടനയെ കൂടെ നിര്‍ത്തി കൊണ്ട് എതിര്‍ക്കുക തന്നെ ചെയ്യും. മറിച്ച് മുസ്ലിംകള്‍ക്ക് എതിരായതിലല്ല. രാജ്യത്ത് യുദ്ധമാണ് നടക്കുന്നത്. തമ്മിലടിച്ചോ ചോര ചിന്തിയോ, തല വെട്ടിമാറ്റുന്ന കിരാതമായ യുദ്ധമല്ല മറിച്ച് ആശയങ്ങളുടെ, ആദര്‍ശങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ബഹുജനങ്ങളുടെ യുദ്ധമാണ് നടക്കുന്നത്.

ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യത്തിനാണ് യുദ്ധം. മറിച്ച് ഗോദ്‌സയുടെ വിഭാവനയുടെ കാര്യത്തിലല്ല.

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ എന്തൊക്കയാണ് നരേന്ദ്രമോദി പരസ്യപ്രസ്താവനയിറക്കണം. എന്നിട്ട് നരേന്ദ്ര മോദി തന്റെ പിതാവിന്റെ പൗരത്വതെളിവുകള്‍ മുന്നില്‍ വെക്കണം. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ഹാജറാക്കണം. ശേഷമേ ജനങ്ങളോട് രേഖകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടാവൂ.

എന്‍.കെ.അബ്ദുറഹിമാന്‍ ഷാള്‍ അണിയിച്ചു. സി.മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എ.പി മുരളീധരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ.പി വേലായുധന്‍, സി.പി.ചെറിയ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കാസിം, ജംനാസ്, എം.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment