Advertisment

വെൽഫെയർ പാർട്ടി ഇടപെടൽ: മുക്കം വെന്റ് പൈപ്പ് പാലം പൊളിച്ച് മാറ്റാൻ തീരുമാനമായി

New Update

മുക്കം:  വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കി ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളെ അറിയിച്ചു.

Advertisment

publive-image

<വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വെൽഫർ പാർട്ടി മണ്ഡലം കമ്മിറ്റി നേതാക്കൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദുമായി സംസാരിക്കുന്നു.>

വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വെൽഫർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടിയുടെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവർക്കും മുക്കം നഗരസഭാ സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു.

publive-image

<വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വെൽഫർ പാർട്ടി മണ്ഡലം കമ്മിറ്റി നേതാക്കൾ മുക്കം നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകുന്നു>

വെൽഫയർ പാർട്ടി നിയോജമണ്ഡലം വൈസ് പ്രസിഡൻറ് പി.കെ.ശംസുദ്ദീൻ, മുക്കം നഗരസഭാ കൗൺസിലർ ശഫീഖ് മാടായി,സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സാലിം ജീറോഡ്, വി. മുജീബ്, സോളി ജോർജ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Advertisment