Advertisment

സാമൂഹിക നീതിയും സമത്വവും അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണം: സഫീർ ഷാ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  ഭരണഘടന മൂല്യങ്ങളായ സാമൂഹിക നീതിയെയും സമത്വത്തെയും അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണവും, കെ എ എസിലെ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻെറ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫീർ ഷാ അഭിപ്രായപ്പെട്ടു.

Advertisment

publive-image

സാമൂഹികമാണ്, സാമ്പത്തികമല്ല സംവരണത്തിന്റെ മാനദണ്ഡം. സാമ്പത്തികമാക്കുന്നതിലൂടെ രാജ്യം വിഭാവനം ചെയ്ത സമത്വം, സാമൂഹ്യനീതി എന്നീ സങ്കല്പങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക വളർച്ചയ്ക്ക് വേണ്ടിയാണ് ഭരണഘടന സംവരണം വിഭാവനം ചെയ്തിട്ടുള്ളത്.

സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജന പദ്ധതിയോ, സാമ്പത്തിക പരാധീനത പരിഹരിക്കുവാനുള്ള നടപടിക്രമമോ അല്ല, സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻെറ് ജില്ലാ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻെറ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഹീം ചേന്നമംഗല്ലൂർ അധ്യക്ഷതവഹിച്ചു.

ഐ ഡി എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ രാധാകൃഷ്ണൻ, അംബേദ്കറൈറ്റ് ഫോർ സോഷ്യൽ ആക്ഷൻ ഭാരവാഹി രമേശ് നന്മണ്ട, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി എ പി വേലായുധൻ, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ജലീൽ സഖാഫി, ഐ എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് വഫ, എസ് ഐ ഒ ജില്ലാസെക്രട്ടറി അബ്ദുൽ വാഹിദ്, ജിഐഒ ജില്ലാ പ്രസിഡണ്ട് ആഷിക ഷിറിൻ , വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി ഫവാസ് ,എ എസ് ഇ ടി ജില്ലാ പ്രസിഡണ്ട് കെ നൂഹ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെൻെറ് ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി സി സ്വാഗതവും ജില്ലാ സെക്രട്ടറി ലബീബ് പി കെ നന്ദിയും പറഞ്ഞു.

Advertisment