Advertisment

സംഘ്പരിവാര്‍ വംശഹത്യക്കെതിരെ മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പന്തംകൊളുത്തി പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  പശുവിന്റെ പേര് പറഞ്ഞും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും രാജ്യമെങ്ങും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ വംശീയ കൊലകള്‍ നടത്തുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മുക്കം നഗരസഭാ കൗണ്‍സിലര്‍ എ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യ വംശീയ രാഷ്ട്രം നിര്‍മിക്കാനായാണ് ഭീകരകൊലകള്‍ അരങ്ങേറുന്നതെന്നും ഇതിനെ ജനങ്ങള്‍ ഒന്നിച്ച് ചെറുത്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാവുന്ന മെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംഘ്പരിവാര്‍ രാജ്യത്ത് നടത്തുന്ന മുസ്‌ലിംദലിത് കൂട്ട കൊലകള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ സംഘ്‌രാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം വൈസ്പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു.

publive-image

ശംസുദ്ദീന്‍ ചെറുവാടി, ലിയാഖത്തലി മുറമ്പാത്തി, ശേഖരന്‍ മുക്കം എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഒ. അബ്ദുല്‍ അസീസ്, സാലിം ജീറോഡ്, ഉബൈദ് കൊടപ്പന, ഹാരിസ്, ചാലില്‍ അബ്ദു, വി. മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment