Advertisment

പൗരത്വഭേദഗതി നിയമം റദ്ദാക്കുക: മുക്കം പോസ്റ്റോഫീസ് ഉപരോധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു

New Update

മുക്കം: 'പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക' എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച മുക്കം പോസ്റ്റോഫീസ് ഉപരോധസമരം നടത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റുചെയ്തു. പാര്‍ട്ടി മണ്ഡലം സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി അടക്കം എട്ട് പ്രവര്‍ത്തകരെയാണ് മുക്കം പോലീസ് അറസ്റ്റു ചെയ്തത്.

Advertisment

publive-image

ഓര്‍ഫനേജ് റോഡില്‍ നിന്നും പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ പ്രകടനമായെത്തി പോസ്‌റ്റോഫീസ് ഉപരോധിക്കുകയായിരുന്നു.

publive-image

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപരോധ സമരം പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ചെറുവാടി, കെ.സി അന്‍വര്‍, സഫീറ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

ജനാധിപത്യരീതയില്‍ സമരം ചെയ്ത പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മുക്കം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റു വരിച്ച പ്രവര്‍ത്തകരെ ഉച്ചയോടെ ജാമ്യത്തില്‍ വിട്ടയച്ചു.

publive-image

ശംസുദ്ദീന്‍ ആനയാംകുന്ന്, സാദിഖ് മുഹമ്മദ്, ശരീഫ് മുണ്ടുപാറ, അന്‍വര്‍ മുക്കം, സാലിം ജീറോഡ്, ശാഹില്‍ മുണ്ടുപാറ, ഇ.കെ.കെ ബാവ, ശേഖരന്‍ മുക്കം, ഒ. അസീസ്, സുബൈര്‍ പി.പി, ജ്യോതി ബസു കാരക്കുറ്റി, സഫിയ ടീച്ചര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Advertisment