Advertisment

ഒക്യുപൈ രാജ്ഭവന്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂരില്‍ പ്രക്ഷോഭ പദയാത്ര സംഘടിപ്പിച്ചു

New Update

കൊടിയത്തൂര്‍:  പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, സംഘപരിവാര്‍ വംശീയ ഉന്‍മൂലനത്തിന് എതിരെ പോരാടുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒക്യുപ്പൈ രാജ്ഭവന്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം ജ്യോതി ബസു കാരക്കുറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു.

Advertisment

publive-image

കൊടിയത്തൂരില്‍ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു.

സൗത്ത് കൊടിയത്തൂര്‍, ചുള്ളിക്കാപറമ്പ്, പന്നിക്കോട്, എരഞ്ഞിമാവ് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഗോതമ്പറോഡില്‍ സമാപിച്ചു. സമാപന സമ്മേളനം വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സമിതി അംഗം ഗണേശ് വടേരി ഉദ്ഘാടനം ചെയ്തു.

publive-image

ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കരീം പഴങ്കല്‍, മജീദ് പുതുക്കുടി, നഈം ഗഫൂര്‍, റഹ്മത്ത് പരവരി, ഫസല്‍ കൊടിയത്തൂര്‍, നൗഫല്‍ പി, മുനീര്‍ ഗോതമ്പറോഡ്, സഫീറ കൊടിയത്തൂര്‍, സജ്‌ന സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

ചാലില്‍ അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ് സ്വാഗതവും വൈസ് ക്യാപ്റ്റന്‍ ബാവ പവര്‍ വേള്‍ഡ് നന്ദിയും പറഞ്ഞു.

publive-image

ശംസുദ്ദീന്‍ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, സുബൈര്‍ പി.പി, യൂസുഫ്, ശരീഫ് മാസ്റ്റര്‍ എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥിനികള്‍ സംഗീത ശില്‍പം അവതരിപ്പിച്ചു.

Advertisment