Advertisment

മലപ്പുറത്തെ ഹയർ സെക്കന്ററി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം: വിദ്യാർഥി സംയുക്ത സമിതി

New Update

മലപ്പുറം:  മലപ്പുറം ജില്ലയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ ഉപരി പഠനത്തിന് അവസരം ഒരുക്കാൻ സർക്കാർ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കണം.

Advertisment

കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി ഇനിയും പരിഹരിച്ചില്ലെങ്കിൽ സമരരംഗത്തുള്ള ജില്ലയിലെ മുഴുവൻ വിദ്യാർഥി സംഘടനകളും ഒന്നിച്ചണിനിരന്നുള്ള പ്രക്ഷോഭങ്ങളാരംഭിക്കും. മലപ്പുറത്ത് ചേർന്ന സമരരംഗത്തുള്ള വിദ്യാർഥി സംഘനകളുടെ കൂട്ടായമയാണ് ഈ തീരുമാനമെടുത്തത്.

80,052 വിദ്യാർഥികളാണ് ഈ വർഷം മലപ്പുറം ജില്ലയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 78,335 വിദ്യാർഥികൾ ഉപരിപഠനത്തിനർഹരായി. എന്നാൽ 49,440 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് മലപ്പുറം ജില്ലയിൽ നിലവിലുള്ളത്. ഗവൺമെന്റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകൾ. ഇവയിലെ മുഴുവൻ സീറ്റും കൂട്ടിയാൽ അയ്യായിരത്തിനടുത്തേ വരികയുള്ളൂ.

83,894 വിദ്യാർഥികളാണ് ഈ വർഷം ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചത്. ജില്ലയിലെ 78,335 എസ്.എസ്.എൽ.സി വിജയികൾക്കൊപ്പം 4,011സി.ബി.എസ്.ഇ വിജയികളും, ഐ.സി.എസ്.ഇ 56. അയൽപ്പക്ക ജില്ലകളിലും ഗൾഫിലും പഠിച്ച 1,196 പേർ എന്നിങ്ങനെയാണ് അപേക്ഷകരായുള്ളത്. ഇതിൽ അരലക്ഷത്തിലധികം പേർ സീറ്റില്ലാതെ പുറത്താകുന്ന അവസ്ഥയാണുള്ളത്.

തെക്കൻ ജില്ലകളിൽ പത്താം ക്ലാസ് വിജയിച്ചവരേക്കാൾ ഉപരിപഠന സീറ്റുള്ളപ്പോഴാണ് മലപ്പുറത്ത് ഫസ്റ്റ് ക്ലാസിൽ പാസായവർ പോലും സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. ഇത് വിവേചന ഭീകരതയാണ്. മലപ്പുറത്ത് 40 ഗവൺമെൻറ് - എയ്ഡഡ് ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററിയില്ല. ഇവിടങ്ങളിൽ ഹയർ സെക്കന്ററി അനുവദിച്ചും ഉള്ള സ്കൂളുകളിൽ പുതിയ ബാച്ചുകളനുവദിച്ച് കൊണ്ടും മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. അതിന് സർക്കർ ഉടൻ നടപടികൾ സ്വീകരിക്കണം.

സമരരംഗത്തുള്ള വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയിൽ കെ.കെ അഷ്റഫ്, സനൽ കുമാർ (ഫ്രറ്റേണിറ്റി), റിസ്‌വാൻ മമ്പാട്, ബാസിൽ കോട്ടക്കൽ (എൻ.എസ്.എൽ), ബാസിത് താനൂർ, ഷബീർ (എസ്.ഐ.ഒ), ഉസ്‌മാൻ കാച്ചടി, സിയാദ് (ഐ.എസ്.എഫ്), ഉസാമ, ഫഹീം പുളിക്കൽ (എം.എസ്.എം), നാഫില, പി സഫ (ജി.ഐ.ഒ), മുനവ്വർ കോട്ടക്കൽ (എം.എസ്.എം വിസ്ഡം), റഈസ് ഹിദായ (ഗ്രീൻ പാലിയേറ്റീവ്), സുലൈമാൻ ഊരകം (ഐ.ഇ.സി.ഐ), കമാൽ വേങ്ങര (ഓപ്പൺ സൊസൈറ്റി) എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.

1. കെ.കെ അഷ്റഫ് (ഫ്രറ്റേണിറ്റി)- 9946998134.

2. സനൽ കുമാർ (ഫ്രറ്റേണിറ്റി)- 9567887854.

3. റിസ്‌വാൻ മമ്പാട് (എൻ.എസ്.എൽ)- 7356432915.

4. ബാസിൽ കോട്ടക്കൽ (എൻ.എസ്.എൽ)- 9744069345.

5. ബാസിത് താനൂർ (എസ്.ഐ.ഒ)- 9567974100.

6. ഷബീർ (എസ്.ഐ.ഒ)- 9633872185.

7. ഉസ്‌മാൻ കാച്ചടി (ഐ.എസ്.എഫ്)- 9995278704.

8. സിയാദ് (ഐ.എസ്.എഫ്)- 9947349880.

9. ഉസാമ (എം.എസ്.എം)- 9895186415.

10. ഫഹീം പുളിക്കൽ (എം.എസ്.എം)- 8907982480.

11. നാഫില (ജി.ഐ.ഒ)- 8891676160.

12. പി സഫ (ജി.ഐ.ഒ)- 8289872649.

13. മുനവ്വർ കോട്ടക്കൽ (എം.എസ്.എം വിസ്ഡം)- 9947424508.

14. റഈസ് ഹിദായ (ഗ്രീൻ പാലിയേറ്റീവ്)- 9447317933.

15. സുലൈമാൻ ഊരകം (ഐ.ഇ.സി.ഐ)- 8547626183.

16. കമാൽ വേങ്ങര (ഓപ്പൺ സൊസൈറ്റി)- 8547682549.

Advertisment