Advertisment

ആലുംകുന്ന് അംഗനവാടി പുതിയ കെട്ടിട നിർമാണത്തിന് തുടക്കം കുറിച്ചു

author-image
admin
Updated On
New Update

വടക്കാങ്ങര:  ആലുംകുന്ന് അംഗനവാടി പുതിയ കെട്ടിടത്തിനുള്ള കുറ്റിയടിക്കൽ കർമം മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ ചടങ്ങിന് നേതൃത്വം നൽകി.

Advertisment

publive-image

മഹത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ലഭിച്ച 5 ലക്ഷം രൂപയും സാമൂഹ്യ ക്ഷേമ നിധിയിൽ നിന്ന് ലഭിച്ച 2 ലക്ഷം രൂപയുമാണ് കെട്ടിട നിർണത്തിനായി ഉപയോഗിക്കുന്ന ഫണ്ട്. കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം വടക്കാങ്ങരയിലെ ഒരു ഉദാരമതി ദാനമായി നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത, ബ്ലോക്ക് മെമ്പർ നസീമ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെബിൻ വേങ്ങശ്ശേരി, 7 ആം വാർഡ് മെമ്പർ ടി.കെ അഷ്‌റഫ്, പഞ്ചായത്ത് ബ്ലോക്ക് ഉദ്യോഗസ്ഥരായ ശബീബ്, ജസീന, സാബിഖ്, ശരീഫ, വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സൈദ് ഹുസ്സൈൻ തങ്ങൾ, എം.എസ്‌.എഫ് ആറാം വാർഡ് ജനറൽ സെക്രട്ടറി കെ പി അൻവർ സാദത്ത്, അംഗനവാടി രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment