Advertisment

പ്ലസ്ടു -ഡിഗ്രി പ്രതിസന്ധി: കലക്ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി

New Update

മലപ്പുറം:  ജില്ലയിലെ ഹയർ സെക്കന്ററി- ബിരുദ പ്രതിസന്ധി പരിഹരിക്കുക, പുതിയ പ്ലസ് വൺ ബാച്ചുകളും ബിരുദ കോഴ്സുകളും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി കളക്ടറേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

ബ്രിട്ടീഷുകാർ മലബാറിനോട് പുലർത്തിയ സമീപനത്തിന്റെ ആവർത്തനമാണ് കേരളത്തിലെ സർക്കാർ മലബാറിനോടും വിശിഷ്യാ മലപ്പുറത്തോടും പുലർത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം നിർവഹിച്ച് അസംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപികണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം എം.എസ്.പി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റ് പ്രവേശന കവാടത്തിൽ മലപ്പുറം എസ്.ഐ അനൂപിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി, വിദ്യാർഥി സുമ്പുല എന്നിവർ സംസാരിച്ചു.

മാർച്ചിന് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗങ്ങളായ അജ്മൽ കോഡൂർ, സബീൽ ചെമ്പ്രശ്ശേരി, അജ്മൽ പൊന്നാനി, ശരീഫ്, ഹാദി, അജ്മൽ തോട്ടോളി, സഹല മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി.

Advertisment