Advertisment

കേരള കൗമാര സമ്മേളനം: രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു

author-image
admin
New Update

മലപ്പുറം:  വ്യക്തിവികാസത്തില്‍ നന്മയുടെ പ്രാധാന്യം കൗമാരത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തില്‍ കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഏപ്രില്‍ 15, 16 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള കൗമാര സമ്മേളനത്തിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു.

Advertisment

publive-image

സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം മലബാര്‍ ഹൗസില്‍ നടന്ന മെന്റേഴ്‌സ് മീറ്റ് ടീന്‍ഇന്ത്യ സംസ്ഥാന കോഡിനേറ്റര്‍ ജലീല്‍ മോങ്ങം ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ വള്ളുവമ്പ്രം, ഡോ. മഹ്്മൂദ് ശിഹാബ്, പി.പി. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കോഴിക്കോട് ഹിറാ സെന്ററില്‍ നടത്തിയ പത്രപ്രവര്‍ത്തക പരിശീലനം, ആങ്കറിങ്, പ്രസംഗ പരിശീലനം എന്നിവക്ക് വൈ. ഇര്‍ശാദ്, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല, സംസ്ഥാന പ്രതിനിധി ക്യാമ്പ് ക്യാമ്പ് ശാന്തപുരം അല്‍ജാമിഅയില്‍ നടന്നു.

സംസ്ഥാന രക്ഷാധികാരി അബ്ബാസ് വി കൂട്ടില്‍, മലപ്പുറം ജില്ലാ ടീന്‍ ഇന്ത്യാ കോഡിനേറ്റര്‍ ഉമര്‍ പൂപ്പലം എന്നിവര്‍ നേതൃത്വം നല്‍കി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാഹനപ്രചാരണ ജാഥ ഏപ്രില്‍ 13ന് ആരംഭിക്കും. പതിനായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനവും കലാസന്ധ്യയും കോട്ടക്കുന്ന് മൈതാനിയില്‍ നടക്കും.

Advertisment