Advertisment

ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ ഫ്രറ്റേണിറ്റി പ്രവർത്തകർ അറസ്റ്റിൽ

author-image
admin
New Update

പൊന്നാനി:  എസ്.സി/എസ്.ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്റ്റ് ദുർബലപ്പെടുത്തുന്നതിലും ദലിത് പ്രക്ഷോഭങ്ങൾക്കെതിരെയുള്ള ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് ദലിത് സംയുക്ത സമിതി സംസ്ഥാനത്ത് ഇന്ന് നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ ഫ്രറ്റേണിറ്റി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

publive-image

ചമ്രവട്ടം ജങ്ഷനിൽ സമാധാനപരമായി പ്രകടനം നടത്തവേയാണ് ജില്ല സെക്രട്ടറി ബാസിത് താനൂർ, ജില്ല കമ്മിറ്റിയംഗം അജ്മൽ,മണ്ഡലം കൺവീനർ മുഹമ്മദ് ഹംസ, ബിലാൽ എന്നിവരടക്കമുള്ള 7 പേരെ അറസ്റ്റ് ചെയ്തത്.

Advertisment