Advertisment

ഊർജ്ജ സംരക്ഷണ ബോധവൽക്കരണവും ബൾബ് നിർമ്മാണ പരിശീലന ക്ലാസ്സും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  ദേശീയ ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ക്ലാസ്സും എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലന ക്ലാസ്സും ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ചു. ശിവപ്രസാദ് പാലോട് ക്ലാസ്സിന് നേതൃത്ത്വം നൽകി.

Advertisment

publive-image

ഊര്‍ജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊര്‍ജ ഉപഭോഗം കുറയ്ക്കുകയാണ് വേണ്ടത്. ഊര്‍ജ സംരക്ഷണത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും ദേശസുരക്ഷയും സ്വകാര്യ സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാകുന്നു. പുതിയ കണ്ടെത്തലിലൂടെ മറ്റ് ഊര്‍ജ്ജ വിഭവങ്ങള്‍ തേടാനും പ്രേരണയാവണം.പരിശീലകർ പറഞ്ഞു.

ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള, സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ, കെ.ഹരിദാസൻ, ജോൺ സോളമൻ, ഒ.നൗഷാദ് എന്നിവർ സംസാരിച്ചു. പി. റഹ്മാനിയ അധ്യക്ഷത വഹിച്ചു. ഏ.ജെ.ഗ്രേസ്സി സ്വാഗതവും സൗമ്യ മനോജ് നന്ദിയും പറഞ്ഞു.

Advertisment