Advertisment

'കേൻഡ്ൽ ലൈറ്റ് വിജിൽ' ലോക എയ്ഡ്സ് ദിനത്തിൽ സ്വപ്നം പാലക്കാടിന്റെ വിളംബര യോഗം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജില്ലയിലെ എച്ച് ഐ വി അണുബാധിതരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സൊസൈറ്റി സ്വപ്നം പാലക്കാട്, ലോക എയ്ഡ്സ് ദിന ഭാഗമായി ശ്രദ്ധേയ പരിപാടികൾനടത്തി. എയ്ഡ്സ് മൂലം മരിച്ചുപോയവരുടെസ്മരണാർത്ഥം മെഴുകുതിരി കത്തിച്ച് എച്ച്. ഐ. വി അണു ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Advertisment

എച്ച്ഐവി അണു ബാധിതരുടെ ഇടയിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന എൻ. ജി. ജ്വോൺസ്സൺ മെഴുക് തിരി കൊളുത്തി "കേൻഡ്ൽ ലൈറ്റ് വിജിൽ" ഉദ്ഘാടനം ചെയ്തു.

publive-image

എച്ച്ഐവി അണു ബാധിതരോട് വിവേചനമില്ലാതെ, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടാതെ പൊതു സാമൂഹിക അന്തരീക്ഷത്തിൽ അനാവശ്യ ഭയമില്ലാതെ, ഭ്രഷ്ട് കൽപ്പിക്കാതെ ഒപ്പം നിർത്താൻ നമ്മുടെ സാംസ്കാരിക സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് പാലക്കാട് ഗവ. വിക്റ്റോറിയ കോളെജ് ജങ്ഷനിൽ ചേർന്ന വിളംബരയോഗം ഓർമ്മപ്പെടുത്തി.

കവി ഹരി. പി. എം ( ജോ. സെക്രട്ടറി), ലഹരി നിർമ്മാർജ്ജന സമിതി പ്രെസിഡെന്റ് കാദർ മൊയ്തീൻ, പത്ര പ്രവർത്തകൻ ജോസ് ചാലയ്ക്കൽ, ചിത്രകാരൻ മുഹമ്മദ് ഷെരീഫ് , കവി അജീഷ് മുണ്ടൂർ, സമിതി ട്രെഷറർ രാജഗോപാലൻ എം , ഛായാഗ്രാഹകൻ രാജേഷ് വാനൂർ, മുരളീധരൻ. എസ്, അശ്വിൻ .എം തുടങ്ങിയവർ ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.

എയ്ഡ്സ് ദിനാചരണം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ലോകത്ത് ദശ ലക്ഷം പേർ എച്ച്ഐവി അണുബാധമൂലം ഒരു വർഷം മരിക്കുന്നു. കാരണം അവർക്ക് എച്ഐവി അണുബാധയുണ്ടെന്ന് അറിയാത്തതുകൊണ്ടും, അറിയാൻ വൈകിയതിനാലും അഥവാ ചികിത്സ തുടങ്ങാൻ വൈകിയതു കൊണ്ടുമാകാം.

ഈ അഞ്ജതയാലും, സുരക്ഷിത ലൈംഗിക ബന്ധ മാർഗങ്ങൾ സ്വീകരിക്കാത്തത് കൊണ്ടുംവർഷം തോറും രണ്ടര ലക്ഷത്തോളം പുതിയ അണുബാധിതരെ ലോകത്തിന് സമ്മാനിക്കുന്നുണ്ട്. അതിനാൽ, ഓരോരുത്തരും എച് ഐ വി സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്ത് ജീവിതം പോസ്റ്റിവ് ആയി ആസ്വദിക്കണമെന്ന് ആഹ്വാനം ചെയ്തു. വിവാഹ പൂർവ്വ ലൈംഗീക ബന്ധം ഒഴിവാക്കാം.

വിവാഹിതർ അന്യ പങ്കാളിയെ തേടുന്നതും. സുരക്ഷിത ബന്ധത്തിന് കോൺഡം ഉപയോഗിച്ച് എച്ച് .ഐ. വി അണുബാധ ഏൽക്കാതെയും, പകർത്താതെയും നോക്കാം എന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തി.

വൈകാതെ തന്നെ രക്തം പരിശോധിച്ച് അവരവരുടെ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്യുക എച്ച് ഐ വി ഇല്ലെന്ന് ഉറപ്പാക്കുക എന്നത് ഓരോ പൗരന്റേയും ഉത്തരവാദിത്വം ആണ്. വികാരം വിവേകത്തിന് വഴിമാറട്ടെ, ലോകം എച്ച് ഐ വി വിമുക്തമാകട്ടെ. ചടങ്ങ് ആഹ്വാനം ചെയ്തു.

Advertisment