Advertisment

ലഹരി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കാൻ ഒന്നിക്കണം: മോൺ. പീറ്റർ കൊച്ചുപുരയ്ക്കൽ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കുടുംബങ്ങളിലും സമൂഹത്തിലും ലഹരി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കാൻ വിശ്വാസികൾ ഒന്നിക്കണമെന്ന് പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ തൃശൂർ മേഖലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ലഹരിക്ക് അടിപ്പെട്ടവരെ വ്യക്തിപരമായി സമീപിച്ച് ബോധവൽക്കരണം നടത്തുകയാണ്‌ വേണ്ടതെന്നും പറഞ്ഞു. തൃശൂർ മേഖലാ സെക്രട്ടറി മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു.

തൃശൂർ അതിരൂപതാ മദ്യ വിരുദ്ധ സമിതി ഡയറക്റ്റർ ഫാ. ദേവസ്യ പന്തല്ലൂക്കാരൻ മുഖ്യ പ്രഭാക്ഷണം നറ്റത്തി. മേഖലാ സെക്രട്ടറി ജോസ് ചെമ്പിശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കാച്ചപ്പള്ളി, പാലക്കാട് രൂപതാ ഡയറക്ടർ ഫാ. സജി വട്ടുകളത്തിൽ, അതിരൂപതാ ആനിമേറ്റർ സിസ്റ്റർ റൊസിനിൻ എഫ്.സി.സി., രൂപതാ സെക്രട്ടറി സിബി കെ ജോൺ, ട്രഷറർ രാജു നെടുമറ്റം, ബാബു തൃശൂർ, ജോർജ്ജ് പൊമ്പ്ര, ദേവസ്യാക്കുട്ടി ഇരിങ്ങാലക്കുട, തോമസ് കോട്ടപ്പുറം, ജോൺസൺ കുന്നപ്പള്ളി, എന്നിവർ പ്രസംഗിച്ചു.

Advertisment