Advertisment

ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  കരിമ്പ ഗ്രാമ പഞ്ചായത്ത്, മഹാത്മാ കോളേജ്, എൻ എസ് എസ്.എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ അള്ളംപാടം ജി. എൽ. പി. സ്കൂളിൽ നടത്തിയ ഊർജ്ജ സംരക്ഷണ റാലിയും, സെമിനാറും കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജയശ്രീ ടീച്ചർ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ഊര്‍ജ സംരക്ഷണാശയങ്ങള്‍ പ്രചരിപ്പിക്കാനും അതു വഴി ഹരിത സുന്ദരമായ ഒരു നല്ല നാളെ കെട്ടിപ്പടുക്കാനും സെമിനാർ ആഹ്വാനം ചെയ്തു.

സംസ്ഥാന ഊർജ സംരക്ഷണ വകുപ്പ് ജില്ലാ കോർഡിനേറ്റർ കെ. വേണുഗോപാൽ അധ്യക്ഷം വഹിച്ചു.

ഡോ. എൻ. വി. ജയരാജൻ, കെ. സി. സുരേഷ്, സി. ബിനീഷ്, ബിജി ടീച്ചർ, ശാലു ടീച്ചർ എന്നിവർ സംസാരിച്ചു. എം. രമേശ്‌ സ്വാഗതവും യു. എ. നീലവേണി നന്ദിയും പറഞ്ഞു.

Advertisment