Advertisment

വീര ജവാന്മാരുടെ പാവന സ്മരണയിൽ സ്കൗട്ട് ആൻറ് ഗൈഡ്സ് പരിചിന്തന ദിനാചരണം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  കാശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ചു കൊണ്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ പരിചിന്തന ദിനാചരണം ശ്രദ്ധേയമായി. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെ ജന്മദിനമാണ് ലോക പരിചിന്തന ദിനമായി ആചരിക്കുന്നത്.

Advertisment

publive-image

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മെഴുകുതിരി ദീപം തെളിയിച്ചു. അനുസ്മരണ സമ്മേളനം പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് ഓഫീസർ മുഹമ്മദലി, പ്രിൻസിപ്പാൾ എ. മൂത്തലീഫ്, ഹെഡ്മാസ്റ്റർ എൻ.അബ്ദുന്നാസർ, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, കെ.ടി.സിദ്ധീഖ്, ഗൈഡ് ക്യാപ്റ്റൻ നൗഷിദ.സി, ബഷീർ ചാലിയൻ, യൂനുസ് സലീം എന്നിവർ സംസാരിച്ചു.

ട്രൂപ്പ് ലീഡർ അസീം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ, പ്രട്രോൾ ലീഡർമാരായ നിഖിൽ റോയ്, മഅറൂഫ്.കെ, ഷംന, ഫെമിത എന്നിവർ നേതൃത്വം നൽകി.

Advertisment