Advertisment

ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം വെള്ളപ്പൊക്കത്തിന്‌ കാരണമാകും: കത്തോലിക്കാ കോൺഗ്രസ്

New Update

തച്ചമ്പാറ:  ദേശീയ പാത എടായ്ക്കൽ പ്രദേശത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണം വെള്ളപ്പൊക്കത്തിന്‌ കാരണമായേക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് പൊന്നംകോട് ഫൊറോനാ സമിതി അഭിപ്രായപ്പെട്ടു.

Advertisment

താഴ്ന്ന പ്രദേശത്തെ ഓവുചലുകളുടെ അശാസ്ത്രീയമായ നിർമ്മാണവും വീതികുറവുമാണ്‌ വെള്ളപ്പൊക്കത്തിന്‌ കാരണമാകുന്നതെന്നും കഴിഞ്ഞ മഴക്കാലത്ത് ഈപ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറിയതാണെന്നും ഫൊറോനാ സമിതി പറഞ്ഞു.

publive-image

ആവശ്യത്തിന്‌ കലിങ്കുകൾ വീതികൂട്ടീ നിർമ്മിക്കുകയും മണ്ണിട്ട് ഉയർത്തി ടാർ ചെയ്യുകയും വേണണമെന്നും കത്തോലിക്കാ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.

ഫൊറോനാ സമിതി യോഗം പൊന്നംകോട് ഫൊറോനാ വികാർ ഫാ. സണ്ണി വാഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊരോനാ പ്രസിഡന്റ് ബെന്നി ചിറ്റേട്ട് അധ്യക്ഷത വഹിച്ചു. തങ്കച്ചം തുടിയമ്പ്ളാക്കിൽ, ജോളി ജോസഫ് തെക്കേൽ, ജോമി എട്ടാനിയിൽ എന്നിവർ പ്രസംഗിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങൾ മന്ദഗതിയിലായതും ശക്തമായ പൊടിശല്യവും പ്രദേശവാസികള്‍ക്ക് പ്രയാസമായിട്ടുണ്ട്.

Advertisment