Advertisment

പൊതു വിദ്യാഭ്യാസം: കാലോചിതമായ മാറ്റങ്ങൾ സമൂഹത്തിനു സ്വീകാര്യമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ:  പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, ശൌചാലയങ്ങളുടെ അഭാവം,സാങ്കേതിക-അടിസ്ഥാന സൗകര്യ കുറവ് എന്നിവ ആയിരുന്നു സർക്കാർ സ്‌കൂളുകളുടെ മുഖമുദ്ര. എന്നാൽ വിദ്യാഭ്യാസരംഗത്തെ ഈ പ്രതിസന്ധി മാറിയതോടെ, മിക്ക സ്കൂളുകളും മെച്ചപ്പെട്ട സൗകര്യങ്ങളോടെ, പ്രവർത്തിച്ചു തുടങ്ങിയതോടെ ഗവൺമെന്റ് സ്‌കൂളുകൾക്ക് വമ്പിച്ച സ്വീകാര്യത ലഭിച്ചതായി കരിമ്പ ഗവ.യു പി സ്‌കൂളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

ഈ വർഷത്തെ പഠന കാലയളവിൽ സമൂഹ നന്മക്കായി ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. പ്രധാനധ്യാപിക ശോഭ ഗണേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.അധ്യാപകരായ മുഹമ്മദ് ചാലിയാൻ,പി.വി.അബ്ദുറഹ്മാൻ പ്രസംഗിച്ചു.

ജി.യു.പി.സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ 2019-2020 അധ്യയന വർഷത്തെ പിടിഎ പ്രസിഡന്റായി എ.എസ്.ജാഫർ അലിയെയും, വൈസ് പ്രസിഡൻറായി പി.വൈ.സൈതലവിയേയും, എം പി ടി എ പ്രസിഡന്റായി സുമി ഷിജിയേയും തെരഞ്ഞെടുത്തു.

Advertisment