Advertisment

വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന അതിജീവിക പദ്ധതി

New Update

പാലക്കാട്:  കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിയുന്ന കുടുംബങ്ങളിലെ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താലോ അപകടങ്ങളാലോ കിടപ്പിലാകുകയോ മരണപ്പെടുകയോ ചെയ്താല്‍ രോഗികളായ സ്ത്രീകള്‍, വിധവകള്‍, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന അതിജീവിക പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം.

സ്ഥിരവരുമാനമോ ജോലി ചെയ്യാനുള്ള ആരോഗ്യമോ ഇല്ലാത്തതിനാല്‍ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റ് മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക.

അര്‍ഹരായവര്‍ ഡിസംബര്‍ 17 നകം പാലക്കാട്സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു.

Advertisment