Advertisment

കതിന പൊട്ടിത്തെറിച്ച് അപകടം: ചികിത്സയിലായിരുന്ന തച്ചമ്പാറ മുതുകുർശ്ശി സ്വദേശിയും മരിച്ചു

New Update

മണ്ണാർക്കാട്: തെങ്കരയിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുതുകുറുശ്ശി സ്വദേശി ഉള്ളിക്കഞ്ചേരി മണികണ്ഠൻ (36) മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽവച്ചായിരുന്നു മരണം.

Advertisment

publive-image

കഴിഞ്ഞ ദിവസം പള്ളിപ്പടി സ്വദേശി രാജ (45) നും മരണപ്പെട്ടിരുന്നു. ഇതോടെ ഈ അപകടത്തിൽ മരണപ്പെട്ടവരുടെ സംഖ്യ രണ്ടായി. ഈ അപകടത്തിൽ മണികണ്ഠന്റെ ഭാര്യ ശ്രീജക്കും പരിക്കേൽക്കുകയുണ്ടായി. അവർ അപകടനില തരണം ചെയ്തു.

മരണപ്പെട്ട മണികണ്ഠന്റെ ഭാര്യയുടെ സഹോദരനാണ് ശനിയാഴ്ച മരണപ്പെട്ട രാജൻ.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച തെങ്കര ഉച്ചിമഹാകാളി ക്ഷേത്രത്തിലെ ഉച്ചാറല്‍ വേലമഹോത്സവത്തിനിടെയായിരുന്നു അപകടം.

നിർധന കുടുംബമായ മണികണ്ഠന്റെ പിതാവ് രാമനും മാതാവ് കല്യാണിയും നേരത്തെ ക്യാൻസർ പിടിപെട്ട് മരണപ്പെടുകയുണ്ടായി. ഒരു സഹോദരി ഉണ്ട്.

Advertisment