Advertisment

മകൻ എഴുന്നേറ്റു നടക്കാൻ കാരുണ്യം തേടി ഒരമ്മ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  ഗുരുതരമായ രോഗത്താൽ വലയുന്ന മകൻ എഴുന്നേറ്റു നടക്കാൻ കാരുണ്യം തേടി ഒരമ്മ. കല്ലടിക്കോട് കീരിപ്പാറ വട്ടമ്പാറ ജോസിന്റെ ഭാര്യ അല്ലിയാണ്‌ മകൻ അജൊ(30)യുടെ രോഗാവസ്ഥയ്ക്കു മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നത്.

Advertisment

16 വർഷമായി അമിതവണ്ണവും ശാരീരിക അസ്വസ്ഥതകളുമായി രോഗത്തിനടിമയാണ്. പല ആസ്പത്രികളിലും ചികിത്സനടത്തിയെങ്കിലും ഫലം കണ്ടില്ല. അസ്ഥിബലക്ഷയം മൂലം പൊട്ടുന്ന രോഗാവസ്ഥയിൽ കഷ്ടപ്പെട്ടിരുന്ന അജോയ്ക്ക് ശസ്ത്രക്രിയ നടത്തി.

publive-image

തുടർന്ന് 10 വർഷത്തോളം കുഴപ്പമില്ലാതെ ജോലിചെയ്യാൻ കഴിഞ്ഞെങ്കിലും പിന്നീട് രോഗം മൂർച്ഛിക്കുകയും എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു. കോയമ്പത്തൂർ ഗംഗ അസ്പത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്‌ഇപ്പോൾ.

അടിയന്തിരമായി ഓപ്പറേഷൻ നടത്തണമെന്നാണ്‌ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഈ മാസം 30 ന്‌ ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുകയാണ്‌. 3 ലക്ഷം രൂപ ചെലവു വരുന്ന ഓപ്പറേഷനായി സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്‌ ക്യാൻസർ രോഗികൂടിയായ മാതാവ് അല്ലി.

publive-image

വീടിന്റെ ഏക ആശ്രയമായ അജോയുടെ രോഗാവസ്ഥ കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്‌. കോങ്ങാട് പഞ്ചായത്ത് അംഗം കെ ആർ സുരേഷ് ചെയർമാനും സി സി അയ്യപ്പൻകുട്ടി കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിക്കുകയും കല്ലടിക്കോട് ഫെഡറൽ ബാങ്കിൽ 10890100203324 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ജനുവരി 29 ന്‌ കോയമ്പത്തൂർ ഗംഗ ആസ്പത്രിയിൽ ഓപ്പറേഷനായി അഡ്മിഷനെറ്റുത്ത് കാത്തിരിക്കുകയാണ്‌ അല്ലിയും കുടുംബവും, കനിവുള്ളവർ കനിയുമെന്ന പ്രതീക്ഷയിൽ..

ഫോൺ: 9947048949.

Advertisment