Advertisment

എകെപിഎ വാർഷിക സമ്മേളനവും സംഘടന തെരഞ്ഞെടുപ്പും നടത്തി

New Update

മണ്ണാർക്കാട്:  ആൾ കേരള ഫോട്ടേഗ്രാഫേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് മേഖല വാർഷിക സമ്മേളനം മണ്ണാർക്കാട് സർക്കിൾ ഇൻസ്പെകടർ ടിപി. ഫർഷാദ് ഉത്ഘാടനം ചെയ്തു.

Advertisment

മേഖല പ്രസിഡണ്ട് റഫീക്ക് മണ്ണാർക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് മുദ്ര ഗോപി ഉത്ഘാടനം ചെയ്തു.

publive-image

മേഖല സെക്രട്ടറി രാകേഷ് വിസ്മയ റിപ്പോർട്ടും ട്രഷറർ ജയപ്രകാശ് കണക്കും അവതരിപ്പിച്ചു. കെ.ടി.രാജേഷ്, വിഭീഷ് പട്ടാമ്പി, രാജേഷ് കല, കെ.കെ.ജയപ്രകാശ്, കൃപകൃഷ്ണൻക്കുട്ടി, സാഗാ മുരളി തുടങ്ങിയവർ സംസാരിച്ചു.

publive-image

പുതിയ ഭാരവാഹികളായി റഫീക്ക് മണ്ണാർക്കാട് പ്രസിഡണ്ട്, സുജിത് പുലാപ്പറ്റ സെക്രട്ടറി, ബാഷ് ട്രഷറർ  എന്നിവരെ തെരഞ്ഞെടുത്തു.

Advertisment