Advertisment

അലുംനി അസോസിയേഷൻ എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സ്.എസ്സില്‍ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ് നടത്തി

New Update

അലനല്ലൂര്‍:  എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററിസ്‌കൂളിലെ എസ്. എസ്. എല്‍. സി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സൊരുക്കി1990-91 എസ്.എസ്.എല്‍.സി ബാച്ച് അലുംനി അസോസിയേഷന്‍.

Advertisment

publive-image

സ്‌കൂള്‍ പി. ടി. എ കമ്മറ്റിയുടെ സഹകരണത്തോടെ സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് ഉല്‍ഘാടനം ചെയ്തു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം വി. ഗിരിജ അധ്യക്ഷത വഹിച്ചു.

കരിയര്‍ മോട്ടിവേറ്റര്‍ ഉമ്മര്‍ മാസ്റ്റര്‍ കരുവാരക്കുണ്ട് 'ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക്' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

സ്‌കൂള്‍ പി. ടി. എ പ്രസിഡന്റ് ഒ. ഫിറോസ്, ഉപ പ്രധാനാധ്യാപകന്‍ പി. അബ്ദുന്നാസര്‍, അലുംനി അസോസിയേഷന്‍ സെകട്ടറി പി. അബ്ദുസ്സലാം, ജോ. സെക്രട്ടറിസി. ബഷീര്‍, ട്രഷറര്‍ എം. അബ്ദു, പി.പി. അബ്ദുല്‍ ലത്തീഫ്, സി. പി. ഹക്കീം, പി. മരക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂള്‍ എസ്.ആര്‍.ജി കണ്‍വീനര്‍ വി. ടി. വിനീത, അധ്യാപകരായ സി. ഉണ്ണിക്യഷ്ണന്‍ നായര്‍, പി. മുഹമ്മദ് റഫീഖ്,എം. ജിജേഷ്, കെ.ജി. സുനീഷ്, പി. ഹംസക്കുട്ടി സലഫി, കെ.വി. സുഫൈറ, സി. നഫീസ, ധന്യ, അബ്ദുള്ള, ബള്‍ക്കീസ് എന്നിവര്‍ നേത്യത്വം നല്‍കി.

Advertisment