Advertisment

'അറബി ഭാഷയുടെ ആഗോള പ്രസക്തി' അറബിക് സെമിനാറും പ്രദർശനവും നവ്യാനുഭവമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  അറബി ഭാഷയുടെ ചരിത്രവും സാധ്യതകളുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്‌കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബി ഭാഷാ സെമിനാറും പ്രദർശനവും ശ്രദ്ധേയമായി.

Advertisment

publive-image

ഗാന്ധിജിയുൾപ്പെടെയുള്ള വിവിധ ലോക നേതാക്കളുടെ അറബി അക്ഷരങ്ങളില്‍ തീർത്ത നൂറിൽപരം കാലിഗ്രാഫികൾ, മുപ്പത്തിരണ്ട് രാജ്യങ്ങളിൽ നിന്നുള്ള അറബി ദിനപത്രങ്ങള്‍, ജേർണലുകൾ, സാഹിത്യ പ്രതിഭകളുടെയും കവികളുടെയും ഫോട്ടോ സഹിതമുള്ള ജീവചരിത്രക്കുറിപ്പുകൾ, വിജ്ഞാനീയങ്ങൾ, അറബി ലിപി വൈവിധ്യങ്ങള്‍,അറബി ഭാഷാപഠന കോഴ്‌സുകളുടെയും സർവ്വകലാശാലകളുടെയും വിവരങ്ങൾ, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങള്‍, അറബി ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ചാര്‍ട്ടുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, ചെറിയതും വലിയ തുമായ ഖുര്‍ആന്‍ പ്രതികള്‍, ഔദ്യോഗിക ഭാഷയായ രാജ്യങ്ങള്‍, അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത വിശ്വസാഹിത്യ കൃതികൾ, മലയാളത്തിലും ഹിന്ദിയിലും സ്ഥിരമായി ആളുകള്‍ പരസ്പരം ഉപയോഗിക്കുന്നതും പറയുന്നതുമായ അറബിക് പദാവലികൾ, മത സൗഹാര്‍ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.

publive-image

അറബി ലിപിയുടെ ശക്തിയും സൌന്ദര്യവും പ്രതിഫലിപ്പിച്ച പ്രദർശനം പി.ടി.എ പ്രസിഡണ്ട് കെ.ബാവയും 'അറബി ഭാഷയുടെ ആഗോള പ്രസക്തി' എന്ന വിഷയത്തിലുള്ള സെമിനാർ കോഴിക്കോട് ജില്ലാ ഐ.എം.ഇ ടി.ഷറഫുദ്ദീനും ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.മാനേജർ റഷീദ് കല്ലടി, പ്രിൻസിപ്പാൾ പി.ജയശ്രീ, അലിഫ് ക്ലബ്ബ് കോ-ഓർഡിനേറ്റർ റഷീദ് കൊടക്കാട്, ജി.അമ്പിളി,എൻ.ഹബീബ് റഹിമാൻ, പി.കെ.ഹംസ,ഹമീദ് കൊമ്പത്ത്,കെ.മുഹമ്മദ്,ഇ.മൊയ്തുട്ടി,ഒ.സുഹ്റ,പി.കെ.എം.അഷറഫ്,ബാബു ആലായൻ,കെ. മൊയ്തുട്ടി,സ്കൂൾ ലീഡർ എൻ.നാജിയ പ്രസംഗിച്ചു.

Advertisment