Advertisment

കൊറോണ ഭയപ്പെടേണ്ടതുണ്ടോ? പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അറിവരങ്ങ് സംഘടിപ്പിച്ചു

New Update

മണ്ണാർക്കാട്: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റിക്രിയേഷൻസെന്ററിന്റെ നേതൃത്വത്തിൽ കൊറോണ ഭയപ്പെടേണ്ടതുണ്ടോ? എന്നവിഷയത്തിൽ അറിവരങ്ങ് സംഘടിപ്പിച്ചു.

Advertisment

മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വിഷയം അവതരിപ്പിച്ചുകൊണ്ട്ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് സംസാരിച്ചു.

publive-image

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഏറ്റവും ആവശ്യം വ്യക്തമായ മുൻകരുതലുകളാണ്. കൃത്യമായ മുൻകരുതലുകൾ പിന്തുടരുകയാണെങ്കിൽ എളുപ്പത്തിൽ നമുക്ക് ഈരോഗത്തെ പ്രതിരോധിക്കാൻ കഴിയും.

മുൻകരുതലെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ പ്രസംഗകർ ഉദ്‌ബോധിപ്പിച്ചു.കണ്ടമംഗലം പുലിമുണ്ടക്കുന്ന്റോഡ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് മൊയ്തീൻകുട്ടി. സി. അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസൻ , കെ.രാമകൃഷ്ണൻ, വിപിൻ.കെ., ഷൗക്കത്ത് എന്നിവർ സംസാരിച്ചു.

Advertisment