Advertisment

ത്രഡ്പാറ്റേണ്‍ മത്സരത്തില്‍സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി എട്ടാം ക്ലാസ്സുകാരി അര്‍ഷ സലാം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍:  പ്ലൈവുഡ് ബോര്‍ഡില്‍ ആണിയടിച്ച് അതില്‍ വ്യത്യസ്ത നിറത്തിലുള്ളനൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന തല പ്രവ്യത്തി പരിചയ മേളയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി പി. അര്‍ഷ സലാം നാടിന് അഭിമാനമായി.

Advertisment

publive-image

എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അര്‍ഷ സലാം സബ് ജില്ലാ. ജില്ലാ തല {പവൃത്തി പരിചയമേളകളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തത്.

സഹോദരനും എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ഥിയുമായ അമന്‍ സലാം എല്‍. പി. വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ എ ഗ്രേഡോടെ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പ്രളയത്തെത്തുടര്‍ന്ന് എല്‍. പി. ക്കാര്‍ക്ക് ഇത്തവണ സ്‌കൂള്‍ തല മത്സരം മാത്രമാണ് നടന്നത്.അമന്‍ സ്‌കൂളില്‍ {തഡ് പാറ്റേണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.

എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തിനടുത്തെ 'ഇശല്‍' മന്‍സിലിലെ അര്‍ഷയും അമനും എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ അധ്യാപകന്‍ പി. അബ്ദുസ്സലാമിന്റെയും അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഷംനയുടെയും മക്കളാണ്. മാതാവ് ഷംനയാണ് രണ്ടു പേരെയും ത്രഡ് പാറ്റേണ്‍ പരിശീലിപ്പിച്ചത്.

Advertisment