Advertisment

പിടിഎ പ്രസിഡന്റായി സ്തുത്യർഹ സേവനം: എ.എസ്. ജാഫർ അലിക്ക് ആദരം

New Update

കരിമ്പ:  അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയുടെ വിജയമായിമികച്ചപി ടി എ സേവനത്തിനു ജാഫർ അലിക്ക് സ്‌കൂളിന്റെ ആദരം. കരിമ്പ ഗവ.യു പി സ്‌കൂളിന്റെ മികച്ച പി.ടി.എ സാരഥിക്കുള്ള ആദരമാണ് സർവീസിൽ നിന്നും വിരമിക്കുന്ന എല്‍സമ്മ ടീച്ചർ സമ്മാനിച്ചത്.

Advertisment

publive-image

വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും തോളോടുതോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമാണ്ഈ സ്‌കൂളിനെ പഠന പാഠ്യേതര മേഖലയിൽ ശ്രദ്ധേയമാക്കുന്നത്. 1896 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം.

പി.ടി.എ.യുടെ ശ്രദ്ധേയ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഭൗതിക സാഹചര്യത്തിലും പഠനത്തിലും പുരോഗതി കൈവരിക്കാൻ സാധിച്ചു. ആദരം ഏറ്റുവാങ്ങിയ ജാഫർ ഇപ്പോൾ കരിമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റാണ്.

Advertisment