Advertisment

ചെന്നൈയിലെ പൗരത്വ പ്രക്ഷോഭകർക്ക് നേരെയുള്ള പോലീസ് നരനായാട്ട്: ഉമ്മനഴി ആസാദി സ്ക്വയറിൽ പ്രതിഷേധ ജ്വാല

New Update

പുലാപ്പറ്റ:  ചെന്നൈയിൽ ശാഹീൻ ബാഗ് മോഡൽ പ്രതിഷേധം സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭകർക്ക് നേരെ തമിഴ്നാട് പോലീസ് അഴിച്ചുവിട്ട നരനായാട്ടിനെതിരെ ഉമ്മനഴി ആസാദി സ്ക്വയറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Advertisment

publive-image

രാത്രി നടന്ന പ്രകടനത്തിൽ അണിനിരന്നവർ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ പ്രകാശിപ്പിച്ചും പോലീസ് നടപടിക്കെതിരെയുള്ള പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം അറിയിച്ചത്.

ഉമ്മനഴി ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ആസാദി സ്ക്വയറിൽ സമാപിച്ചു. പ്രതിഷേധ സംഗമത്തിൽ സാബിർ അഹ്സൻ പ്രഭാഷണം നടത്തി.

വി.ഖാലിദ്, എ.അബ്ദുസലാം, കെ.എം ഇബ്രാഹീം മാസ്റ്റർ, അമീനുല്ലാഹ്, ഷാക്കിർ അഹമ്മദ്, വഹീദുദ്ദീൻ,നൗഷാദ്.എം, അബ്ദുറസാഖ്, കെ.പി ഇസ്മായിൽ,ഷാഹിദ് അസ് ലം, അജ്മൽ.എ, മുനീബ്, ജമാൽ മുഹമ്മദ്, ഫർഹാൻ എന്നിവർ നേതൃത്വം നൽകി.

ആസാദി സ്ക്വയറിൽ നടന്ന 'പ്രതിഷേധത്തിന്റെ വരയും കുറിയും' പരിപാടിക്ക് ആർടിസ്റ്റ് അമീർ മണ്ണാർക്കാട് നേതൃത്വം നൽകി. പൗരത്വ നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധ വരയിൽ വിദ്യാർത്ഥികളും പങ്കാളികളായി.

Advertisment