Advertisment

'മറന്നു പോകാത്ത സ്മൃതികൾ' - ലോക്ക് ഡൗണിൽ വള്ളുവനാടിന്റെ കാല - ദേശ ചരിത്രമെഴുതി ആഷിക്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ലോക്ക് ഡൗണിന്റെ ഒഴിവുനേരത്ത് ചിന്തിച്ചത് നാടിന്റെ ചരിത്രജാലകം. അതിനാകട്ടെ നാടിനെ സ്നേഹിക്കുന്നവരിൽ നിന്നും അംഗീകാരത്തിന്റെ ശോഭയും.

Advertisment

വള്ളുവനാടിന്റെ ദേശ സ്മൃതികളെ ആഴത്തിലുള്ള ചരിത്രബോധവും അന്വേഷണവും കൊണ്ട് അടയാളപ്പെടുത്താനുള്ള ശ്രമമാണ് ആഷിക് എന്ന യുവാവ് നടത്തിയിട്ടുള്ളത്. ലോക്ക് ഡൌൺ ദിനങ്ങൾ ഒറ്റപ്പാലത്തിന്റെയും പാലക്കാട് ജില്ലയുടെയും ചരിത്ര പ്രതിപാദനവും പഠനവുമായി, സാമൂഹിക അന്വേഷണത്തിലാണ് ഇയാൾ.

publive-image

ഒറ്റപ്പാലത്തേ1980-90 കളിലെ ചരിത്ര - രാഷ്ട്രീയ പ്രസ്താവനകളും ജില്ലയിലെ ആദ്യ പത്രപ്രവർത്തക, എം പിമാർ, എം എൽ എ, ആദ്യ സ്റ്റുഡിയോ, ആദ്യ കലാകാരൻമാർ സമരസേനാനികൾ തുടങ്ങിയതിന്റെ വസ്തുത പഠനവുമാണ്നടത്തിയിട്ടുള്ളത്.

ആദ്യ മലയാളി ഇന്ത്യൻ ഗവർണർ വി. പി മേനോൻ, ചരിത്രത്തിൽ ഇടം പിടിച്ച പത്രപ്രവർത്തക ഉഷ ചേറ്റൂർ, പാലക്കാട് വാണിജ്യവും വിദ്യാഭ്യാസവും, പാലക്കാട്ടെക്ക് വണ്ടി കയറിയ കൃസ്ത്യൻ അദ്ധ്യാപകർ, പാലക്കാടിന്റെ നയതന്ത്ര പെരുമ, മൂന്നു തലമുറയിലെ മൂന്നു പേർ ഇന്ത്യയുടെ ഫോറിൻ സെക്രട്ടറിമാർ, ഒരേ കുടംബത്തിലെ ഇന്ത്യയിൽ തന്നെ വേറെ പറയാൻ അങ്ങിനെ ഒന്നു ഇല്ലെന്നു തോന്നുന്നു. അങ്ങിനെ ഒരു സ്ഥാനവും ഒറ്റപ്പാലത്തിന് ഉണ്ട്.

അവർ മൂന്നു പേരും ഇന്ത്യയുടെ അംബാസഡർമാരും അതിൽ ഒരാൾ നാഷണൽ സെക്യുരിറ്റി ഉപദേശകനും ആയിരുന്നു. കെ.പി.എസ് മേനോൻ സീനിയർ പുത്രൻ കെ.പി.എസ് മേനോൻ ജൂണിയർ പൗത്രൻ ശിവശങ്കരമേനോൻ ഇവരായിരുന്നു ആ മൂവർ.

ഒറ്റപ്പാലത്തിന്റെ രാഷ്ട്രീയ നാൾവഴികൾ

തിരുവനന്തപുരത്തിന്റെ രാജകീയത ഇല്ല. കൊച്ചിയുടെ ഔന്നിത്യവും ഇല്ല. കോഴിക്കോടിന്റെ പൗരാണികതയും ഇല്ല. എന്നാലുംഈ വള്ളുവനാടൻ പട്ടണത്തിലെ ഭാരതപ്പുഴയുടെ തീരത്ത് 1921 ഏപ്രിലിൽ ഇരുപത്തി മൂന്നാം തിയതി കെ പി സി സി യുടെ നേതൃത്വത്തിൽ നടന്ന നാലു ദിവസത്തെ ആൾ കേരളാ പൊളിറ്റിക്കൽ കോൺഫ്രൻസിൽ ആണ് ഭാഷാ അടിസ്ഥാനത്തിൽ തിരുവനന്തപുരവും കൊച്ചിയും മലബാറും കൂടി ചേർന്ന് ഒരു സ്റ്റേറ്റ് എന്ന ആശയത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്.

അതിനു ഒരു കൊല്ലം മുൻപ് 1920 ൽ നാഗ്പൂരിൽ നടന്ന സമ്മേളനത്തിൽ ആണ് ഭാഷാ അടിസ്ഥാനത്തിൽ പ്രോഫിൻഷ്യൽ കോൺഗ്രസ്സ് കമ്മറ്റീസ് വേണം എന്ന തീരുമാനത്തിൽ കെ പി സി സി ഫോം ചെയതത്.

ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയ ടി പ്രകാശം ആയിരുന്നു ഇവിടെ നടന്ന ആ ആദ്യ കെ. പി. സി. സി. സമ്മേളന അദ്ധ്യക്ഷൻ. പിന്നെ മുപ്പത്തഞ്ചു കൊല്ലങ്ങൾക്കു ശേഷം ഭാഷാ അടിസ്ഥാനത്തിൽ ഒരു സംസ്ഥാനം രൂപീകൃതമായി. ഇതിൽ നിന്ന് അന്നത്തെ ഒറ്റപ്പാലത്തിന്റെ രാഷ്ട്രീയ പരമ്പര്യവും വ്യക്തമാണല്ലോ .

ഇവിടെ ആണ് തെക്കെ ഇന്ത്യയിൽ നിന്ന് ആദ്യവും ഏകനും ആയ കോൺഗ്രസ് പ്രസിഡന്റിന്റെ കുടുംബം നൽകിയ സ്മാരകങ്ങളിൽ പലതും ഇന്നും നിലനിൽക്കുന്നത്. ആദ്യ പ്രസിഡന്റ് എന്ന വിശേഷണം എല്ലാവരും പറയുമെങ്കിലും ചേറ്റൂർ ശങ്കരൻ നായർ ആണ് 1987 ൽ മദിരാശിയിൽ നടന്ന കോൺഗ്രസ്സിന്റെ ഫസ്റ്റ് പ്രൊവിൻഷ്യൽ മീറ്റിൽ അദ്ധ്യക്ഷ സ്ഥാനം വഹിച്ചത് എന്ന് പലരും ഓർക്കാറില്ല.

ഒരു കാലത്ത് ദേശീയ തലത്തിൽ തലപൊക്കമുള്ള നേതാക്കളും ഖദർ വസ്ത്രധാരികളും അവരുടെ സർവ്വോദയ ജീവിത രീതികളും ഈ നാട്ടിൽ സർവ്വസാധാരണമായിരുന്നു.കേരളം എന്ന ചിന്തക്കൊപ്പം തന്നെ എന്നാൽ കുറച്ചു കൂടുതൽ ഇന്ത്യ എന്ന വികാരം ഉൾകൊണ്ടവർ.

ദേശീയ തലത്തിൽ ഉള്ള എതൊരു ചെറുചലനവും ഇന്നത്തെ പോലെ വിമർശിക്കാൻ മാത്രമല്ലാതെ സ്വന്തം വികാരമായി കണ്ടിരുന്നവർ. ഇന്ത്യാ എന്ന മഹത്തായ ആശയം നെഞ്ചോടു ചേർത്തിരുന്ന ഒരു കൂട്ടം പൊതു പ്രവർത്തകർ.സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും പുകയും അറിഞ്ഞവർ, കൊണ്ടവർ.

അവരിൽ നിന്ന് കണ്ടറിഞ്ഞവർ.യോഗങ്ങളും സമ്മേളനങ്ങളും രാഷ്ട്രീയവും അതിന്റെ ഔന്നിത്യം ഉൾക്കൊണ്ടു മാത്രം.

ഒറ്റപ്പാലത്തിന്റെ വാണിജ്യവും വിദ്യാഭ്യാസവും

ഒറ്റപ്പാലം പുരാതനകാലം മുതൽക്കേ പഴയ നായൻന്മാരുടെയും മേനോന്മാരുടെയും ഒരു ആവാസ കേന്ദ്രമായിട്ടാണ് കണക്കാക്കിട്ടുള്ളത്. കുറെ ഇവിടെത്തെ പഴയ തറവാട്ടുകാർ പിന്നെ കുറെ ചെർപ്പുളശേരി തുടങ്ങിയ അടുത്ത പ്രാദേശങ്ങളിൽ നിന്നു കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചില കേമൻ ഡോക്ടർമാരുടെ (അതും ഈ തറവാട്ടുകളിലെ അംഗങ്ങൾ) സേവനം ഉറപ്പാക്കാൻ വേണ്ടി താമസം ഉറപ്പിച്ചവർ. ഇവരായിരുന്നു ബഹു ഭൂരിഭാഗവും.

അവർ പാലാട്ട് റോഡ്,‌ സെൻഗുപ്‌താ റോഡ്‌, പൂഴിക്കുന്നു റോഡ് എന്നീ പ്രധാന വീഥികളിലും പനമണ്ണ കണ്ണിയുംപുറം വരോട് മനിശ്ശേരി തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലും താമസിച്ചു വന്നു.

പിന്നീട് കോൺവെന്റിൽ അദ്ധ്യാപികമാരായി എത്തിയ ചില ക്രിസ്ത്യൻ ടീച്ചർമാർ സ്ഥലം വാങ്ങി വീട് കെട്ടി താമസം ഉറപ്പിക്കുകയും അവരുടെ ആവശ്യാനുസരണം രണ്ടു മൂന്ന് പള്ളികൾ കാലക്രമേണ വരികയും ഉണ്ടായി.

അതുപോലെ പാലപ്പുറം എൻ എസ് എസ് കോളേജിലെ തെക്ക് നിന്നു വന്ന കുറെ ലെക്ചർഴ്സും പ്രോഫ്സ്സർമാരും വീട് വെച്ചു ആ ഭാഗത്ത് പിന്നിട് കൂടി.ക്രമേണ ആ ഭാഗങ്ങളുംആൾ താമസം ഉള്ളവ ആയി. കിഴക്കേ ഒറ്റപ്പാലം മുസ്ലിം സമുദായക്കാരുടെ ഇഷ്ട വാസ കേന്ദ്രവും ആയി. അത് ക്രമേണ ഒരു വ്യാപാര കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്നു.

ഒറ്റപ്പാലംകാരനായ സംവിധായകൻ ലാൽജോസ് ഇതിനെ പറ്റി എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. അനങ്ങൻ മല അടിവാരത്തും മറ്റും പരന്നു കിടന്നിരുന്ന ഭൂപരിഷ്‌കരണ നിയമത്തിൽ പെടാത്ത നായന്മാരുടെ ഭൂമികൾ മുക്കാൽ പുത്തിന് തെക്ക് നിന്നു വന്ന അച്ചായന്മാർക്ക് കൈ മാറിയതും അവർ അത് എസ്റ്റേറ്റുകൾ ആക്കിയതും അത് കണ്ട്‌ ബുദ്ധി രാക്ഷസൻമാരായ വീരശൂര നായന്മാർ മൂക്കിൽ കയ്യ് വെച്ചു നിന്നതും ഒക്കെ മുപ്പർ രസകരമായി എഴുതിയിരുന്നു.

ഒറ്റപ്പാലം ഉന്നത സ്ഥാനങ്ങളിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരുടെ കൂടി ഇടം ആണ്. അവരുടെ പ്രധാന വിനോദം ദിവസവും ബാങ്കിൽ പോകലാണ്. അവിടെ പോയി ഡെപ്പോസിറ്റ് ഉള്ള ബാങ്ക് അവിടെ തന്നെ ഇല്ലേ എന്ന് നോക്കി മാനേജറേ കണ്ട്‌ കുശലം പറഞ്ഞാൽ ഒരു സമാധാനമായി.

പരിചയക്കാരെ കണ്ട്‌ മക്കളുടെ വിശേഷങ്ങളും പ്രതാപങ്ങളും കൈ മാറി നാട്ടുവിശേഷങ്ങൾ പങ്കു വെച്ചു സന്തോഷവാന്മാരായി മടങ്ങും. ക്രിസ്ത്യൻ തലമുറ മോശമല്ലാത്ത വിദ്യാഭ്യാസം നേടിയവരും നല്ല രീതിയിൽ ജീവിക്കുന്നവരും ആണ്. എന്നാൽ വ്യവസായ മേഖല സി. എം. സ്റ്റോർ ഉസ്മാനിയ ഹോട്ടൽ, ഉമ്മർ ഒപ്റ്റിക്കൽ, റോയൽ, ഗ്രീൻലാന്റ് ഹോട്ടൽ തുടങ്ങി സ്ഥാപനങ്ങൾ ഇന്നും ശ്രദ്ധേയമായി തലഉയർത്തി നിൽക്കുന്നു.

പക്ഷെ കാലം എത്ര മാറിയാലും എപ്പോഴും ഒറ്റപ്പാലംകാർക്ക് വലിയ ബിസിനസ് ടൈക്കൂൺസിനെക്കാളും ബഹുമാനം സിവിൽ സർവിസ് പരീക്ഷയിൽ പാസ്സാവുന്നതും മറ്റും ആണ്. റബ്ബർ തുടങ്ങിയ നാണ്യ വിളകളെക്കാൾ ഇഷ്ടം ചക്കയും മാങ്ങയും. പിന്നെ കൈത്തരികൾ, വാഴ, നെല്ല്.

ഒറ്റപ്പാലത്തിന്റെ ചരിത്രങ്ങളിൽ ഇടം പിടിച്ച പത്രപ്രവർത്തക

ഒറ്റപ്പാലത്തിന്റെ കഥകളിൽ പലരും പറയാൻ വിട്ടുപോയ ഒരു വനിത. ഉഷ ചേറ്റൂർ. എഴുത്തുകാരിയും പത്രപ്രവർത്തകയും നർത്തകിയുമായിരുന്ന ഉഷാ ചേറ്റൂർ. ഇന്ത്യൻ ഗവർമെൻറിന്റെ കൾച്ചറൽ സംഘത്തിൽ പങ്കെടുത്ത് ഡമാസ്കസിൽ ഒരു ഔദ്യോഗിക പരിപാടിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ ഇസ്രയേലി ബോംബിംഗിൽ കൊല്ലപ്പെട്ടു.

എഴുപതുകളുടെ ആദ്യത്തിൽ ആണ് അതുണ്ടായത്. എഴുത്തിന്റെയും നൃത്തത്തിന്റെയും ലോകത്തിൽ കഴിവുകൾ തെളിയിച്ചു തുടങ്ങി വരുന്ന സമയത്തു തന്നെ ആയിരുന്നു അപ്രതീക്ഷിതമായ അന്ത്യം.

പ്രശസ്ത പത്രപ്രവർത്തകനും ഇക്കണോമിസ്റ്റും പ്രധാനമന്ത്രിയുടെ ഇൻഫോർമേഷൻ അഡ്വൈസറും ഒക്കെ ആയി പ്രവർത്തിച്ച പ്രേം ശങ്കർ ആയിരുന്നു ഭർത്താവ്. മുളഞ്ഞൂർ ഈഞ്ഞോറകളത്തിൽ വസിച്ചിരുന്ന എസ് ചേറ്റൂർ പിതാവും.

അദ്ദേഹം ജനിച്ചത് ഒറ്റപ്പാലത്തിന്റെ ഒരു ഗ്രാമമായ കോതകുറുശ്ശിയിൽ പനമണ്ണ നാലാംമൈൽ വാപ്പാല എന്ന എട്ടുകെട്ടിൽ ആയിരുന്നു. അച്ഛൻ സ്കൂൾ അധ്യാപകനായിരുന്നു. ഒരു വലിയ കുടുംബത്തിലെ മൂത്ത പുത്രൻ ആയിരുന്നു മേനോൻ.

ചിട്ടയായ ഒരു പാഠ്യ പദ്ധതി പ്രകാരം ഇരുന്നു പഠിച്ച് ഉയരുക എന്ന ഒരു ചട്ടകൂട്ടിനകത്തു ഇരുത്താൻ പറ്റിയ ഒരു ധൈഷണികത ആയിരുന്നില്ല അദ്ദേഹത്തിന്. അത് കൂടുതൽ പ്രായോഗികതലത്തിൽ പഠിച്ചെടുത്ത് രാകി മൂർച്ച കൂട്ടേണ്ട ഒന്നായിരുന്നു.

നിയതിയുടെ വിളി അദ്ദേഹം കേട്ടത് ഒരു അദ്ധ്യാപകനുമായി ഉണ്ടായ ഉരച്ചിലിലായിരുന്നു .പിന്നീട് ഉരുതിരിഞ്ഞ ഒരു പ്രത്യേക സാഹചര്യത്തിൽ ആ കൗമാരക്കാരൻ മദ്രാസ് മെയിലിൽ ഒറ്റപ്പാലത്തു നിന്ന് രായ്ക്ക് രാമാനം വണ്ടി കയറി. അങ്ങനെ ഒരു സാഹചര്യത്തിൽ രണ്ടു വിധികളാവും ആ കുട്ടിയെ കാത്തിരിക്കുക.

ജന്മനാ കിട്ടിയ കൂർമ്മ ബുദ്ധി നശീകരണത്തിനുംനിർമ്മാണത്തിനും ഒരേ പോലെ ഉപയോഗിക്കാവുന്ന സാഹചര്യം. അദ്ദേഹത്തെ കാത്തിരുന്നത് രണ്ടാമത്തെതായിരുന്നു. അതിലേക്ക് എത്തിപ്പെടാൻ പല ജോലികളും അദ്ദേഹത്തിന് ചെയ്യേണ്ടതായി വന്നു.

ദിവസ നിരക്കിൽ വേതനത്തിനു തൊഴിലാളി ആയും പിന്നീട് റെയിൽവേ സ്റ്റോക്കർ ആയും ഖനി തൊഴിലാളി ആയും പരുത്തി കച്ചവട ദല്ലാൾ ആയും പുകയില ഫാക്ടറിയിൽ ക്ലർക്ക് ആയും കുറച്ചു കാലം അദ്ധ്യാപകൻ ആയും എല്ലാം ജോലി ചെയ്തു. ഇംഗ്ലീഷ് പഠിച്ചെടുത്തു. പോരാ ആ ഭാഷ നിരന്തരം പരിശീലിച്ച് കൈവെള്ളയിൽ ഒതുക്കി. കൂടെ ടൈപ്പിങ്ങും പഠിച്ചെടുത്തു.

ആദ്യം സിംലയിൽ ഗവർമ്മെന്റ് സർവീസിൽ ഹോം ഡിപ്പാർട്ട്മെൻറിൽ ഒരു ഗുമസ്തനായി ചേർന്നു. പിന്നീട് 1936 ൽ റിഫോംസ് കമ്മീഷണറുടെ ഡെപ്യൂട്ടി ആയി ചേർന്നു. വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു.

1942 എച്ച് വി ഹഡ്സൺ ഒഴിഞ്ഞപ്പോൾ എതിർപ്പുകൾ മറി കടന്ന് റിഫോം കമ്മീഷണർ ആയി നിയമിതനാകാൻ സഹായിച്ചത് വൈസ്രറോയ് ലിൻലിത്ത്ഗോ എടുത്ത തീരുമാനം ആണ്. ഫോട്ടോഗ്രാഫിക്ക് മെമ്മറി ആയിരുന്നു മേനോന്. ഭാഷാ നൈപുണ്യവും.

എതു ഭാഷയും പെട്ടന്ന് പഠിച്ച് കൈകാര്യം ചെയ്യും. തന്റെ ജോലി പരിധിയിൽ വരുന്നതും അതിനോട് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട കാര്യങ്ങളും ഒന്നു എവിടെയും റഫർ ചെയ്യേണ്ട കാര്യം പോലും ഇല്ലാത്തവണ്ണമുള്ള അപാര ഓർമ്മശക്തി.

ഒരു പരിഹാരവും കണ്ടെത്താൻ പറ്റില്ല എന്നു കരുതുന്ന പ്രശ്നങ്ങൾ കൂടി ഔട്ട് ഓഫ് ദി ബോക്സ് ചിന്തിച്ച് തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്. അത് എക്സിക്യൂട്ട് ചെയ്യാനുള്ള പ്രയോഗിക കർമ്മ കുശലത ഇതിലെല്ലാം വൈസ്ര റോയ് ലിൻലിത്ത്ഗോക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.

അടുത്ത വൈസറോയി വേവലിന്റെയും പല സുപ്രധാന തീരുമാനങ്ങൾക്കും മേനോന്റെ ഈ പ്രവർത്തന പരിചയവും ചടുലതയും പ്രായോഗിക ബുദ്ധിയും കാരണമായിട്ടുണ്ട്. ഗവർണ്ണർ ജനറൽ ഓഫ് പബ്ലിക്കിന്റെ സെക്രട്ടറിയും പിന്നിട് കാബിനറ്റ് സെക്രട്ടറിയും ആയി.

അവസാനത്തെ വൈസ്രറോയി ആയി വന്ന മൗണ്ട് ബാറ്റൺ പ്രഭുവിനെ കൂടി നോക്കിയാൽ അവസാനത്തെ മൂന്നു വൈസ്രറോയിമാരുടെ ഉപദേശകൻ ആയി എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം.

ഇന്ത്യാ ചരിത്രത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ഭരിച്ച ഈ മൂന്നു പേരും ബ്രിട്ടനിലെ ഇന്ത്യൻ ഓഫീസും തമ്മിൽ നടന്ന എല്ലാ രഹസ്യ ചർച്ചകൾക്കും ഏക സാക്ഷിയും അദ്ദേഹം തന്നെ ആകും. ആദ്യം മൌണ്ട് ബാററന്റെ ഇന്നർ സർക്കിൾ ഓഫ് സെക്രട്ടറിമാരിൽ വി പി ഇല്ലായിരുന്നു.

ഹിന്ദു എന്ന കാരണവും കോൺഗ്രസ്സിനോട് അടുപ്പം ഉണ്ടാകുമോ എന്ന കാരണവും അന്നുവരെ സന്താഷിപ്പിച്ചു നിർത്തിയിരുന്ന മുസ്ലീം ലിഗും ജിന്നയും ഏങ്ങിനെ എടുക്കും എന്ന ബ്രിട്ടന്റെ കരുതലും ഒരു കാരണം. പിന്നെ ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്ന പ്രൊഫഷണലി ഹൈലി ക്വാളിഫൈഡ് സെക്രട്ടറികൾ മറ്റൊരു കാരണം.

ആദ്യത്തെ കാബിനറ്റ് കമ്മീഷൻ പ്രകാരം ഇന്ത്യയെ ഒന്നിച്ചു നിർത്തണം എന്ന ബ്രിട്ടന്റെ വിശാല താൽപര്യത്തിന് അവരുടെ തന്നെ നയമായ മുസ്ലീം ലീഗിനെയും ജിന്നയെയും അളവറ്റു പ്രീണിപ്പിച്ചത് വിഘാതമായി എന്ന് മൗണ്ട് ബാറ്റൻ മനസ്സിലാക്കി.

ഉപാധികളോടെ ഉള്ളതാണെങ്കിലും ഒരു യുണെററഡ് ഇന്ത്യ എന്ന ആശയം നടക്കില്ല എന്നതു മനസ്സിലാക്കിയ ശേഷം മൗണ്ട് ബാറ്റൺ മീവില്ലി ഇസമേ പിന്നെ ആബെൽ ഇവർ ചേർന്ന കമ്മിറ്റി ഒരു ആൾട്ടർനേറ്റ് പ്ലാൻ തയ്യാറാക്കി രാഷ്ട്രീയ നേതാക്കൾക്ക് രേഖാമൂലമുള്ള ഒരു പൂർണ്ണത കൊടുക്കാതെ എകദേശ രൂപം നൽകി.

ഇതു പ്രകാരം പ്രോവിൻസസിനും മറ്റും അധികാരം ഒരു ഇടക്കാല സമയത്തിന് ആദ്യം കൈമാറും. പിന്നെ അവർക്ക് രണ്ടു വശത്ത് എവിടെയാണ് ചേരേണ്ടത് അല്ലെങ്കിൽ ഒറ്റക്ക് നിൽക്കണോ എന്നു തീരുമാനിക്കാം.

ഒരു അയഞ്ഞ രൂപത്തിൽ കേന്ദ്ര ഭരണം ഉണ്ടാവും പ്രതിരോധത്തിന് വേണ്ടി. പഞ്ചാബിനും ബംഗ്ലാളിനും ലെജിസ്ലേറ്റീവ് അസംബ്ലി കൂടി തീരുമാനിക്കാം വിഭജനം വേണോ എന്ന്. നോർത്ത് വെസ്റ്റ് ഫ്രോണ്ടിയറിൽ ഇലക്ഷനും. ഇതുമായി ഇസ്മേയും അബേല്ലുംമേയ് 2 ന് ലണ്ടനിലേക്ക് പറന്നു.

ഇതിലെ അപകടം മേനോൻ പെട്ടന്ന്മനസ്സിലാക്കി. അതിന്റെ ഭാഗമായിരുന്നില്ല എങ്കിലും അവസാനം അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയപ്പോൾ. ഇതാണ് എങ്കിൽ താൻ രാജി വെക്കുകയാണ് എന്ന തീരുമാനം അറിയിച്ചു.

മൗണ്ട് ബാറ്റനെ എങ്ങിനെ എങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ഉള്ള അവസരം മേനോന്റെ രാജി ഭീഷണി അറിഞ്ഞ ലേഡി മൗണ്ട് ബാറ്റൺ വഴി ആണ് ഒരുക്കി കിട്ടിയത്.വൈസ്രറോയിയും നെഹ്രറുവും സിംലയിലേക്ക് ചർച്ചകൾക്കും വിശ്രമത്തിനും പോകുന്നുണ്ട് എന്നും അവിടെ ചെന്നാൽ പറഞ്ഞു മനസ്സിലാക്കാൻ സമയം കിട്ടും എന്നും മനസ്സിലാക്കിയ മേനോൻ സിംലയിലേക്ക് പുറപ്പെട്ടു പട്ടേലുമായി അനുഗ്രഹാശിസ്സുമായി.

മൗണ്ട് ബാറ്റണെ പ്രൊവിൻസുകൾക്ക് ആദ്യം സ്വാതന്ത്ര്യം നൽകിയാൽ ഉള്ള അപകടം മനസ്സിലാക്കിപ്പിച്ചു.വേവല്ലിന്റെ സമയത്തു തന്നെഐക്യ ഭാരതം എന്ന കാബിനറ്റ് മിഷ്യൻ പ്ലാൻ ജിന്ന തള്ളുകയാണെങ്കിൽ തുടരാവുന്ന ഒരു പുതിയ പ്രശ്ന പരിഹാര രീതി കണ്ടു വെച്ചിരുന്നു എന്നും അത് പട്ടേലിന് കാണിച്ചിരുന്നു അദ്ദേഹത്തിന് സ്വീകാര്യത തോന്നിയിരുന്നു എന്നും പറഞ്ഞ് വിവരിച്ചു കൊടുത്തു.

മുസ്ലീം മെജോറററി ഉള്ള സ്ഥലങ്ങൾ വേർപെടുത്തി ഡോമിനിയൻ സ്റ്റാറ്റസ്സിലുള്ള രണ്ടു സെൻട്രൽ ഗവർമ്മെന്റുള്ള രണ്ടു രാജ്യങ്ങൾ തൽക്കാലം ആക്കിയാൽ അധികാര കൈമാറ്റം സമാധാനപരമാവും.

രണ്ടിനും രണ്ട് ഗവർണ്ണർ ജനറൽമാർ. താൽക്കാലിക കോൺസ്റ്റിറ്റൂഷൻ 1935 ലെ ഇന്ത്യാ ആക്ട് പ്രകാരവും. ഈ രീതിയിൽ സിവിൽ സർവെന്റ്സിനെയും ബ്രിട്ടീഷ് പട്ടാള ഓഫീസർമാരെയും തൽക്കാലം പിൻവലിക്കേണ്ടതില്ല.ബ്രീട്ടിഷ് മേൽകോയമ അംഗീകരിച്ച് കൂറു പുലർത്തുന്ന നാട്ടുരാജാക്കന്മാരോട് അത് നിർത്തി സംസാരിക്കാൻ എളുപ്പമാവും.

ഛിദ്ര ശക്തികളെയും വിഘടിച്ചു നിൽക്കുന്നവരെയും നിയന്ത്രിക്കാൻ സാധിക്കും എന്നതായിരുന്നു.ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേററിന് അയച്ചു കൊടുത്തിരുന്നു എന്നാൽ ഒന്നും ആക്ഷൻ എടുത്തില്ല എന്ന് മനസ്സിലാക്കിപ്പിച്ചപ്പോൾ ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് ഇതു കണ്ടതായി മൗണ്ട് ബാറ്റൺ സമ്മതിച്ചു.

മേയ് 8 ന് സിംലയിൽ എത്തുന്ന നെഹറുവിനോട് ഇത് ചർച്ച ചെയ്യാൻ മേയ് പത്താം തീയതി തന്നെ തീരുമാനിക്കാനും പറഞ്ഞു. നെഹറുവുമായുള്ള ചർച്ചയിൽ ഇങ്ങിനെ ആണെങ്കിൽ അധികാര കൈമാറ്റം ജൂൺ 1948 എന്നത് ഒരു കൊല്ലം മുൻപിലേക്ക് കൊണ്ടു വരാം എന്നതും നെഹറുവിന് പ്രായോഗികമായി തോന്നി.

ഇതെ ദിവസം തന്നെ ലണ്ടനിലേക്ക് മേയ് രണ്ടിനു കൊണ്ടുപോയ പ്ലാൻ ബ്രിട്ടീഷ് കാബിനറ്റ് ചില മാറ്റങ്ങളോടെ അംഗീകരിച്ചു എന്ന വിവരവും മൗണ്ട് ബാറ്റന് സിംലയിൽ കിട്ടി.അവിടെ ചേർത്ത പുതിയ നിബന്ധനകൾ മേനോൻ ചുണ്ടി കാട്ടിയ പഴയ അപാകതകൾ ഒന്നു കൂടി വഷളാക്കിയിരുന്നു .

പാർട്ടി നേതാക്കൾ ഇത് ഒരിക്കലും സ്വീകരിക്കില്ല എന്നുറപ്പു വന്ന മൗണ്ട് ബാറ്റൺ നെഹറുവിന്റെ പ്രതികരണം അറിയാൻ അതു നൽകി. നെഹറുവിന്റെ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു.

പൊട്ടിത്തെറിച്ച നെഹറുവിന്റെ പ്രതികരണത്തെ തണുപ്പിക്കാൻ മേനോൻ പ്ലാനിന്റെ സ്വീകാര്യത ചോദിച്ചു.മുഴുവൻ ഡ്രാഫ്റ്റ് കാണണം എന്നും കോൺഗ്സ്സ് പാർട്ടി അംഗീകരിക്കണമെന്നും തന്റെ ഭാഗം നെഹറു വ്യക്തമാക്കി.

ലണ്ടൻ പ്ലാൻ ജൂൺ രണ്ടാം തീയതി നീട്ടിവെച്ച് മെയ് പതിനേഴാം തീയതി നേതാക്കളുടെ മീറ്റിങ്ങ് വെച്ചു. മീറ്റിങ്ങ് കഴിഞ്ഞ് നെഹുവിന്റെ കൂടെ ഹോട്ടൽ മുറിയിലേക്ക് മടങ്ങിയ മേനോന് മൂന്നു മണിക്കൂർ സമയം ഡ്രാഫ്റ്റ് തയ്യാറാക്കി കാണിക്കാൻ ഉണ്ടായിരുന്നു.

സിംല വിടുന്നതിനു മുൻപ്സർദാർ പട്ടേലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സമയാസമയം സ്വീകരിച്ചു കൊണ്ടു തന്നെ ആയിരുന്നു ഇതെല്ലാം നടന്നത്.

പട്ടേലും പുതിയ സംഭവ വികാസത്തിൽ സന്തോഷവാനായി.ലണ്ടനിൽ നിന്ന് അപ്രൂവ് ആയി വന്ന പ്ലാൻ എന്തു കൊണ്ട് സ്വീകാര്യമല്ല എന്ന വിശദീകരണവും പുതിയ മേനോൻ പ്ലാനിന്റെ അവതരണത്തിനും വേണ്ടി 18 മേയിന് മൗണ്ട് ബാറ്റൺ ലണ്ടനിലേക്ക് കൂട്ടിപോകുന്നതിനും തീരുമാനിച്ചു.

പോകുന്നതിനു മുൻപ് മൗണ്ട് ബാറ്റന്റെ ആവശ്യപ്രകാരം പട്ടേലിന്റെ അഭിപ്രായം ആരാഞ്ഞ് ഹെഡ്സ് ഓഫ് എഗ്രിമെന്റ് എന്ന ഡ്രാഫ്റ്റ് മേയ് പതിനാറിന് തയ്യാറാക്കി വൈസ്ര റോയി സമ്മതം അറിയിച്ച ശേഷം രണ്ടു ഭാഗത്തെയും നേതാക്കളെയും കാട്ടി അവർ പൊതു തത്വങ്ങൾ അംഗീകരിച്ച ശേഷം ബ്രിട്ടിഷ് ഗവർമെന്റിന്റെ അംഗീകാരവും വാങ്ങിയ ശേഷം മേയ് 31 ന് മടങ്ങി.

ജൂൺ 3 തിയതി കോൺഗ്രസ്സും മുസ്ലീം ലീഗും അംഗീകരിച്ചു.ഇന്ത്യൻ ഇൻഡിപെൻസൻസ് ബിൽ വളരെയധികം സമ്മർദങ്ങൾക്കിടക്ക് ചുരുങ്ങിയ സമയത്തിൽ സർ ജോർജ് സെപൻസ് എസ് വി ആർ കുക്ക് കെ വി കെ സുന്ദരൻ എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയതായിരുന്നു.

അതിന് 1947 ജൂലായ് 15ന് ഹൗസ് ഓഫ് കോമൺസിലും 18 ജൂലായിൽ റോയൽ അസ്സൻടും കിട്ടി . 565 പ്രിൻസിലി സ്റ്റേറ്റുകളിൽ അധികവും ബ്രിട്ടീഷ് ക്രൗണിന്റെ ഒരു വിധത്തിൽ കൂറു പുലർത്തി ബ്രീട്ടീഷ് റെസിഡെന്റിനെ പ്രതി പുരുഷനായി നിലനിർത്തി ഒരു പരിധി വരെ ബ്രിട്ടീഷ് രാജിൽ മുഴുവൻ ചേർന്നു എന്നു പറയാൻ പറ്റാതെ നിൽക്കുന്നവരായിരുന്നു .

ഇവരെ അധികാര കൈമാറ്റത്തിന്റെ മുൻപ് തന്നെ ഏങ്ങിനെ എങ്കിലും കൂട്ടി ചേർക്കേണ്ടത് അത്യാവശ്യമായിരുന്നു. കരുത്തനായ പട്ടേൽ ബഹുമാനം കൊടുത്തും ഡോമിനീയൻ സ്റ്റാറ്റസ് ഇല്ലെങ്കിൽ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത മനസ്സിലാക്കിപ്പിച്ചും പ്രജാതാൽപര്യം മനസ്സിലാക്കി ജനാധിപത്യം സ്വീകരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രക്ഷോഭങ്ങളും മറ്റും പറഞ്ഞും ഗ്രൗണ്ട് വർക്ക് ചെയ്തു വെച്ചു .

മൌണ്ട് ബാറ്റനോട് പട്ടേലും മേനോനും അപേക്ഷിച്ചത് അനുസരിച്ച് അദ്ദേഹം ഇവരോട് സംസാരിക്കാൻ തയ്യാറായി . ഇന്ത്യയോടുള്ള സ്നേഹവും അതിനെ മതത്തിന്റെ പേരിൽ വെട്ടിമാറ്റി നശിപ്പിച്ചു എന്ന ബ്രിട്ടനുള്ള ചീത്തപ്പേര് പരമാവധി മാറ്റാനും ആയിരുന്നു അത്..

ഒരു പുരാതന സംസ്കാരം ഒന്നിപ്പിക്കാത്ത ചിദ്രമായ ഇന്ത്യ യൂറോപ്പിന് ഭീഷണി ആവും എന്നും ബ്രിട്ടന്റെ ആകെ ഉള്ള സംഭാവന ആയ റെയിൽവേ തപാൽ മുതലായവ അല്ലാതെ നിലനിൽക്കില്ലെന്നും പട്ടേലും മേനോനും അദ്ദേഹത്തെ മനസ്സിലാക്കിപ്പിച്ചു.

പുരാതന കാലങ്ങളിൽ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക സാംസ്കാരികവൈജ്ഞാനിക ചരിത്രത്തില്‍ അഭിമാനം കൊള്ളുന്ന നാടാണ് പാലക്കാട് ജില്ല. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികഘടനയായിരുന്നു വള്ളുവനാട്ടിലുണ്ടായിരുന്നത്. ആ പൈതൃകംഇവിടെ അവസാനിക്കുന്നില്ല.

Advertisment