Advertisment

പി.കെ.ശശിയുടെ വിഷയത്തിൽ സിപിഎം ജനങ്ങളെ പരിഹസിക്കുന്നു: ബിജെപി

New Update

പാലക്കാട്:  എംഎൽഎ പി കെ ശശിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണം അന്വേഷിക്കുവാൻ ആയി രണ്ടംഗ കമ്മീഷനെ നിയോഗിച്ച പാർട്ടി തന്നെ ആരോപണവിധേയൻ ആയിട്ടുള്ള എംഎൽഎയുടെ നേതൃത്വത്തിൽ ജാഥ നടത്തും എന്നുള്ള പാർട്ടി തീരുമാനം ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ് പ്രസ്താവിച്ചു.

സ്ത്രീ സുരക്ഷയും, ലിംഗസമത്വവും പ്രസംഗിക്കുന്ന സിപിഎം അത് സ്വന്തം പാർട്ടിയിൽ നടപ്പാക്കാനുള്ള ആർജ്ജവം കാണിക്കേണ്ടതാണ്.  ഷൊർണൂർ എംഎൽഎ പി.കെ.ശശി നയിക്കുന്ന ജാഥ ജനാധിപത്യ വിശ്വാസികൾ തള്ളിക്കളയണമെന്നും, പാർട്ടിയുടെ നേതൃത്വത്തിൽ ജാഥ പോകുന്ന വഴികളിൽ ഭാരതീയ ജനത പാർട്ടി വിവിധ തരത്തിലുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisment